VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പെന്റഗണിന്റെ റെക്കോർഡ് പിന്തള്ളി സൂറത്ത്‍ ഡയമണ്ട് ബോഴ്‌സ്; ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സ്‌പെയ്‌സും ഇനി ഇന്ത്യയിൽ

VSK Desk by VSK Desk
20 July, 2023
in ഭാരതം
ShareTweetSendTelegram

സൂറത്ത്: ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സ്‌പെയ്‌സ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കി സൂറത്ത് ഡയമണ്ട് ബോഴ്‌സ്. പെന്റഗണിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് ഗുജറാത്തില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടം നേട്ടം കൈവരിച്ചത്. ഇവിടെ 4700 അധികം വജ്ര വ്യാപാര സ്ഥപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

15 നിലകളുള്ള ഒമ്പത് ചതുരാകൃതിയിലുള്ള ടവറുകള്‍ ഈ വര്‍ഷം നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ലോകത്തിലെ 90 ശതമാനം വജ്രങ്ങളും ഖനനം ചെയ്യുന്ന രത്‌ന തലസ്ഥാനം എന്നറിയപ്പെടുന്ന സൂറത്തിലെ ഒരു വജ്ര വ്യാപാര കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കും.

സൂറത്ത് നേടിയ പുതിയ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു. സൂറത്തിലെ വജ്ര വ്യവസായത്തിന്റെ ചലനാത്മകതയും വളര്‍ച്ചയും സൂറത്ത് ഡയമണ്ട് ബോഴ്‌സ് കാണിക്കുന്നു. ഇത് ഇന്ത്യയുടെ സംരംഭകത്വത്തിന്റെ തെളിവ് കൂടിയാണെന്നും അദേഹം പറഞ്ഞു. വ്യാപാരം, നവീനാശയം, സഹകരണം എന്നിവയുടെ കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കും, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

നഗരത്തില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത സൂറത്ത് ഡയമണ്ട് ബോഴ്‌സ് കട്ടര്‍മാര്‍, പോളിഷര്‍മാര്‍, വ്യാപാരികള്‍ എന്നിവരുള്‍പ്പെടെ വജ്ര മേഖലയില്‍ പ്രവര്‍ത്തികുന്ന 65,000ലധികം പേരുടെ ഒരു സമഗ്ര കേന്ദ്രമാണ്. 7.1 ദശലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ കെട്ടിടം ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായ പെന്റഗണിനെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 35 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന 15 നിലകളുള്ള അതിമനോഹരമായ സമുച്ചയത്തില്‍, നടുവില്‍ നിന്ന് ഉത്ഭവിക്കുന്ന ഒമ്പത് പരസ്പരം ബന്ധിപ്പിച്ച ചതുരാകൃതിയിലുള്ള ഓഫീസുകളുടെ സവിശേഷമായ രൂപകല്‍പ്പനയാണ് ബോഴ്‌സ് അവതരിപ്പിക്കുന്നത്.

Surat Diamond Bourse showcases the dynamism and growth of Surat's diamond industry. It is also a testament to India’s entrepreneurial spirit. It will serve as a hub for trade, innovation and collaboration, further boosting our economy and creating employment opportunities. https://t.co/rBkvYdBhXv

— Narendra Modi (@narendramodi) July 19, 2023

കോവിഡുമായി ബന്ധപ്പെട്ട കാലതാമസങ്ങള്‍ ഭാഗികമായി തടസ്സപ്പെടുത്തിയെങ്ങിലും നാല് വര്‍ഷത്തില്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. സൂറത്ത് ഡയമണ്ട് ബോഴ്‌സ് നവംബറില്‍ തുറന്നുകൊടുക്കപ്പെടും. ഈ വര്‍ഷാവസാനം ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ നടക്കും. 4,700ലധികം ഓഫീസ് സ്‌പെയ്‌സുകള്‍ ഈ ബോഴ്‌സിനുണ്ട്. ഇത് ചെറിയ ഡയമണ്ട് കട്ടിംഗ്, പോളിഷിംഗ് വര്‍ക്ക്‌ഷോപ്പുകളായി പ്രവര്‍ത്തിക്കും. വികസനത്തില്‍ 131 എലിവേറ്ററുകളും തൊഴിലാളികള്‍ക്കുള്ള ഡൈനിംഗ്, റീട്ടെയില്‍, വെല്‍നസ്, കോണ്‍ഫറന്‍സ് സൗകര്യങ്ങളും ഉള്‍പ്പെടുന്നു.

നാല് വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ വിശാലമായ സമുച്ചയത്തിന്റെ ചില അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റ് പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ വാസ്തുവിദ്യാ സ്ഥാപനമായ മോര്‍ഫോജെനിസിസ് ആണ് കെട്ടിടം രൂപകല്‍പ്പന ചെയ്തത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ട്രെയിനില്‍ മുംബൈയിലേക്കുള്ള ദൈനംദിന യാത്ര ഒഴുവാക്കാന്‍ ഈ കെട്ടിടം സഹായകമാകും. വജ്രവ്യാപാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ‘മികച്ച ഓപ്ഷന്‍’ ആണ് ഇതെന്നും പ്രോജക്ടിന്റെ സിഇഒ മഹേഷ് ഗധാവി പറഞ്ഞു.

അന്താരാഷ്ട്ര ഡിസൈന്‍ മത്സരത്തില്‍ വിജയിച്ച ഇന്ത്യന്‍ ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ മോര്‍ഫോജെനിസിസ് ആണ് സൂറത്ത് ഡയമണ്ട് ബോഴ്‌സിന്റെ നിര്‍മ്മാണം നടത്തിയത്. നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ ഓഫീസുകളും ഡയമണ്ട് കമ്പനികള്‍ വാങ്ങിയതിനാല്‍, ഡിമാന്‍ഡ് അനുസരിച്ചാണ് പദ്ധതിയുടെ വലുപ്പം നിര്‍ണ്ണയിക്കുന്നത്.

ചെറുതും വലുതുമായ ബിസിനസ്സുകള്‍ക്ക് ഒരു ലെവല്‍ പ്ലേയിംഗ് ഫീല്‍ഡ് സൃഷ്ടിക്കുന്നതിനാണ് ഇതിന്റെ ലേഔട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓഫീസുകള്‍ ഒരു സെന്‍ട്രല്‍ കോറിഡോര്‍ വഴി ബന്ധിപ്പിച്ചിരിക്കുന്നു, ഇത് എല്ലാതരത്തിലും സൗകര്യപ്രദമായ പ്രവേശനം നല്‍കുന്നു.

ഏത് എന്‍ട്രി ഗേറ്റില്‍ നിന്നും ഏഴ് മിനിറ്റില്‍ കൂടാതെ ഓഫീസുകളില്‍ എത്താന്‍ സാധിക്കുന്ന തരത്തിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണമെന്ന് മോര്‍ഫോജെനിസിസിന്റെ സഹസ്ഥാപകയായ സൊനാലി റസ്‌തോഗി പറഞ്ഞു. ഇന്ത്യന്‍ വജ്രവ്യാപാരത്തെക്കുറിച്ചുള്ള സ്ഥാപനത്തിന്റെ ഗവേഷണവും കെട്ടിടത്തിന്റെ രൂപകല്‍പ്പനയെ സ്വാധീനിച്ചു. വ്യാപാരികളുടെ ഒത്തുചേരലിനുള്ള ഇടമായി വര്‍ത്തിക്കാന്‍ കഴിയുന്ന ഒമ്പത് നടുമുറ്റങ്ങള്‍ സമുച്ചയത്തിനുള്ളില്‍ ഉണ്ടെന്ന് റസ്‌തോഗി എടുത്തു പറഞ്ഞു.

Share18TweetSendShareShare

Latest from this Category

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി നീട്ടി ആർബിഐ

ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധം; മൂന്ന് പേരെ തിരഞ്ഞ് എന്‍ഐഎ; വിവരം നല്‍കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം

ജി20 ഉച്ചകോടി പോലെ പ്രധാനമാണ് ‘സങ്കൽപ് സപ്താഹ്’: പ്രധാനമന്ത്രി

2,000 രൂപ നോട്ടുകൾ മാറുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും

വനിതാ സംവരണ ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

മന്‍കി ബാത് പാരായണ പരമ്പര ശ്രദ്ധേയമാകുന്നു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി നീട്ടി ആർബിഐ

കേരളത്തിന് പ്രധാനമന്ത്രിയുടെ 950 ഇ ബസുകള്‍

ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധം; മൂന്ന് പേരെ തിരഞ്ഞ് എന്‍ഐഎ; വിവരം നല്‍കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം

ജി20 ഉച്ചകോടി പോലെ പ്രധാനമാണ് ‘സങ്കൽപ് സപ്താഹ്’: പ്രധാനമന്ത്രി

2,000 രൂപ നോട്ടുകൾ മാറുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും

നൂറ് വയസ് പിന്നിട്ടവര്‍ക്ക് വനവാസി വികാസ കേന്ദ്രത്തിന്റെ ആദരം

വനിതാ സംവരണ ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

നാളെ സേവാഭാരതി മൂവായിരം കേന്ദ്രങ്ങളിൽ ശുചീകരണം നടത്തും

Load More

Latest English News

Shakthi 2023 – Nationalist Women’s Conclave

Ayodhya Movement Does Not End with The Consecration of Ayodhya Temple, says VHP Secretary General Milind Pharande

Stockpile of ISI’s explosives in Thrissur and Palakkad suspected; NIA enquiries on

Mukundetan passed away

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies