കുര്‍ണൂല്‍(ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശില്‍ കുര്‍ണൂലില്‍ സ്ഥാപിക്കുന്ന 108 അടി ഉയരമുള്ള ശ്രീരാമപ്രതിമയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെര്‍ച്വല്‍ ചടങ്ങിലൂടെ ശിലാസ്ഥാപനം നിര്‍വഹിച്ചു. ശ്രീ രാഘവേന്ദ്ര സ്വാമി മഠമാണ് പ്രതിമ സ്ഥാപിക്കുന്നത്. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ രൂപം ആദര്‍ശത്തിന്റെ പ്രേരണയാണെന്നും സമൂഹത്തെ അത് ഭക്തിയിലേക്കും ശക്തിയിലേക്കും നയിക്കുമെന്നും അമിത്ഷാ പറഞ്ഞു. രാജ്യത്തെ ഏറ്റവും ഉയരമേറിയ ശ്രീരാമപ്രതിമയാണ് കുര്‍ണൂലില്‍ ഉയരുന്നത്. സമ്പന്നവും കാലാതീതവുമായി നമ്മുടെ സാംസ്‌കാരിക മൂല്യങ്ങളിലൂന്നി ജീവിതം നയിക്കാന്‍ ജനങ്ങള്‍ക്ക് നിതാന്ത പ്രേരണ നല്കുന്ന പ്രതീകമാകും ശ്രീരാമപ്രതിമയെന്ന് അദ്ദേഹം പറഞ്ഞു.


















