ന്യൂദല്‍ഹി: പ്രധാനമന്ത്രി ഗ്രാമസഡക് യോജനയ്ക്ക് (പിഎംജിഎസ്വൈ) കീഴില്‍ അരുണാചല്‍ പ്രദേശിന് 91 റോഡുകളും 30 പാലങ്ങളും നിര്‍മ്മിക്കാന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ അനുമതി. 720.75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 91 റോഡുകളും 30 ലോംഗ് സ്പാന്‍ പാലങ്ങളുമാണ് നിര്‍മ്മിക്കുന്നത്. ഇതിനായി 757.58 കോടി രൂപ വകയിരുത്തി.
ചാങ്ലാങ്, ദിബാങ് വാലി, ഈസ്റ്റ് കാമെങ്, ഈസ്റ്റ് സിയാങ്, കമാലേ, ക്രാ ദാദി, കുറുങ് കുമേയ്, ലെപാ റാഡ, ലോഹിത്, ലോങ്ഡിങ്, ലോവര്‍ ദിബാങ് വാലി, ലോവര്‍ സിയാങ്, ലോവര്‍ സുബന്‍സിരി, നംസായ്, പക്കെ കെസാങ്, പാപും പാരെ, സിയാങ്, തവാങ്, തിരാപ്പ്, അപ്പര്‍ സിയാങ്, അപ്പര്‍ സുബന്‍സിരി, വെസ്റ്റ് കാമെങ്, വെസ്റ്റ് സിയാങ് തുടങ്ങി സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 500 ജനവാസമേഖലകളിലേക്ക് ഗ്രാമീണ റോഡ് കണക്ടിവിറ്റി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
Discussion about this post