ന്യൂദല്‍ഹി: കാനഡ, പാകിസ്ഥാന്‍ എന്നിവിടങ്ങള്‍ കേന്ദ്രമാക്കിയ ആറ് തീവ്രവാദികളെ പ്രഖ്യാപിത കുറ്റവാളികളായി പ്രത്യേക എന്‍ഐഎ കോടതി പ്രഖ്യാപിച്ചു. കാനഡ കേന്ദ്രമാക്കിയ അര്‍ഷ്ദീപ് സിങ് എന്ന അര്‍ഷ് ദല, രമണ്‍ ജഡ്ജി എന്ന രമണ്‍ദീപ് സിങ്, ലഖ്ബീര്‍ സിങ് സന്ധു എന്ന ലാന്‍ഡ, പാകിസ്ഥാന്‍ കേന്ദ്രമാക്കിയ ഹര്‍വിന്ദര്‍ സിങ് സന്ധു എന്ന റിന്‍ഡ, ലഖ്ബീര്‍ സിങ് റോഡ്, വാധ്വ സിങ് ബബ്ബര്‍ എന്നിവരെയാണ് പ്രഖ്യാപിത കുറ്റവാളിപ്പട്ടികയില്‍ പെടുത്തിയത്.
ജൂലൈ 22ന് ദല, ലാന്‍ഡ, റിന്‍ഡ എന്നിവരുള്‍പ്പെടെ ഒമ്പത് പ്രതികള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ്, ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ തുടങ്ങിയ നിരോധിത ഖാലിസ്ഥാന്‍ അനുകൂല ഭീകര സംഘടനകളുമായി ബന്ധപ്പെട്ടാണ് ഇവര്‍ പിടിയിലായത്.
Discussion about this post