ന്യൂദല്‍ഹി: 2022ലെ കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ജമീഷ മുബിന്റെ ഉറ്റ സുഹൃത്ത് മുഹമ്മദ് ഇദ്രിസിനെ (25) ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് ഇദ്രിസിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നലെ പൂനമല്ലിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്തു. കേസില്‍ 12-ാം പ്രതിയാണ് ഇയാള്‍.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് കോയമ്പത്തൂരിലെ കോട്ടൈമേട് സംഗമേശ്വര ക്ഷേത്രത്തിന് മുന്നിലാണ് കാര്‍ സ്ഫോടനം നടന്നത്. മുഖ്യപ്രതിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് ഇദ്രിസിനെതിരെയുള്ള ആരോപണം. മണിക്കൂറുകളോളമുള്ള ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ കേസില്‍ ഏപ്രിലില്‍ ആറ് പ്രതികള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Discussion about this post