കോഴിക്കോട്: കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് സമഗ്രമാറ്റമുണ്ടാക്കാന്‍ തപസ്യ കലാസാഹിത്യവേദിക്ക് കഴിയണമെന്ന് പ്രൊഫ. കെ.പി. ശശിധരന്‍ പറഞ്ഞു. സുവര്‍ണസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഇക്കോ സിസ്റ്റം മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് അമ്പത് വര്‍ഷം മുമ്പ് തപസ്യ ആരംഭിച്ചത്. 1975-76 കാലഘട്ടത്തിലെ സാംസ്‌കാരിക അന്തരീക്ഷം ഇന്നും ശക്തമായി നിലനില്‍ക്കുന്നു. മഹാകവി അക്കിത്തം അന്തരിച്ചപ്പോള്‍ അദ്ദേഹം ദീര്‍ഘകാലം അദ്ധ്യക്ഷനായി ഒരു സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന കാര്യം കേരളത്തിലെ മാധ്യമങ്ങള്‍ മറച്ചുവെച്ചു. തപസ്യയുടെ അദ്ധ്യക്ഷനായിരുന്നു മഹാകവിയും ജ്ഞാനപീഠ ജേതാവുമായ അക്കിത്തമെന്ന് നാല്‌പേര്‍ അറിയാന്‍ പാടില്ല എന്നതായിരുന്നു മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട്. 1976ലെ സാംസ്‌കാരിക അന്തരീക്ഷം 2026ലും നിലനില്‍ക്കുന്നു. ഈ സാംസ്‌കാരിക അന്തരീക്ഷം മാറ്റിയെടുക്കാന്‍ തപസ്യക്ക് കഴിയണം.
തപസ്യ മാറ്റിയെടുക്കണമെന്ന് ആഗ്രഹിച്ച ഇക്കോ സിസ്റ്റത്തിന്റെ പത്തിരട്ടി ഇന്നുണ്ട്. അതിലേക്ക് നടന്നടുക്കാന്‍ സാധിച്ചില്ലെങ്കില്‍ സമൂഹത്തില്‍ വലിയ ആപത്തുകള്‍ സംഭവിക്കും. മാര്‍ഗത്തെ ലക്ഷ്യമാക്കുമ്പോള്‍ സമാജത്തിലുണ്ടാകുന്ന ആപത്തിനെ കുറിച്ച് ഓര്‍മയുണ്ടാകണം അദ്ദേഹം പറഞ്ഞു.
















Discussion about this post