VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

നൂഹ് അക്രമം: സമാധാനത്തിന് ആഹ്വാനം ചെയ്ത് മഹാപഞ്ചായത്ത്

അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണം

VSK Desk by VSK Desk
8 August, 2023
in ഭാരതം
ShareTweetSendTelegram

ഗുരുഗ്രാം(ഹരിയാന): ശ്രാവണപൂജാ ശോഭായാത്രയ്‌ക്കെതിരെ നൂഹില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഗുരുഗ്രാമില്‍ ഹിന്ദുസംഘടനകള്‍ മഹാപഞ്ചായത്ത് ചേര്‍ന്നു. ഗുരുഗ്രാമിലെ തിഗര്‍ ഗ്രാമത്തില്‍ ചേര്‍ന്ന മഹാപഞ്ചായത്തില്‍ ഇരുനൂറ് ഗ്രാമങ്ങളില്‍നിന്ന് എംഎല്‍എമാരും കൗണ്‍സിലര്‍മാരും സര്‍പഞ്ചുമാരുമടക്കം 700 പ്രതിനിധികള്‍ പങ്കെടുത്തു.

നൂഹില്‍ മുസ്ലിം മതതീവ്രവാദികള്‍ അഴിച്ചുവിട്ട അക്രമങ്ങളുടെ  പശ്ചാത്തലത്തില്‍ ഹിന്ദുസംഘടനാപ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്ത പോലീസ് നടപടിയില്‍ മഹാപഞ്ചായത്ത് പ്രതിഷേധം രേഖപ്പെടുത്തി. അറസ്റ്റിലായ യുവാക്കളെ വിട്ടയയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അവരെ മോചിപ്പിക്കാന്‍ തയാറായില്ലെങ്കില്‍ ഒരു ലക്ഷത്തിലധികം ഗ്രാമവാസികള്‍ അറസ്റ്റ് വരിക്കുമെന്ന് മഹാപഞ്ചായത്തിനെ അഭിവാദ്യം ചെയ്ത കൗണ്‍സിലര്‍ സുബെ സിങ് വോറ പറഞ്ഞു.


നുഴഞ്ഞുകയറ്റക്കാര്‍ക്കും കുടിയേറ്റക്കാര്‍ക്കും പരിചയമില്ലാത്തവര്‍ക്കും വീടോ മുറികളോ വാടകയ്ക്ക് നല്കുന്നതില്‍ കരുതല്‍ വേണം. നൂഹിലും ഗുരുഗ്രാമിലും സമാധാന അന്തരീക്ഷം തകര്‍ത്തത് അത്തരക്കാരാണ്. അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സെക്ടര്‍ 57ല്‍ നിര്‍മാണത്തിലിരിക്കുന്ന മുസ്ലീം പള്ളിയുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണം. ഹിന്ദുസമൂഹം മാത്രം താമസിക്കുന്ന തിഗ്രയില്‍ ഇത്തരമൊരു പള്ളി സംശയങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് നീക്കം ചെയ്യണമെന്ന് മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ സര്‍ക്കാരിലെത്തിക്കാന്‍ 101 പേരടങ്ങുന്ന സമിതിക്ക് രൂപം നല്കി. അക്രമസംഭവങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും സമിതി നിവേദനം നല്കും.

Share12TweetSendShareShare

Latest from this Category

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

രാജ്യരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം: ദത്താത്രേയ ഹൊസബാളെ

ധര്‍മ്മം ലോകത്തിന് നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

12,118 സ്‌കൂളുകള്‍; ഏറ്റവും വലിയ വിദ്യാഭ്യാസ പ്രസ്ഥാനമായി വിദ്യാഭാരതി

ചരിത്രമെഴുതി മുരുകഭക്ത മഹാ സംഗമം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

“രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies