സലാസര്‍: പാഥേയകണ് സ്വാതന്ത്ര്യദിന വിശേഷാല്‍ പതിപ്പ് ഇന്ത്യയുടെ ‘സാമൂഹിക പരിവര്‍ത്തനത്തിലേക്ക്’ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സലാസറില്‍ പ്രകാശനം ചെയ്തു. ഗ്രാമവികസനം, സ്വാശ്രയത്വം, സ്വയംതൊഴില്‍, തദ്ദേശീയ, ആദിവാസി വികസനം, സാമൂഹിക സൗഹാര്‍ദ്ദം, സംസ്‌കാരം, കുടുംബ പ്രബോധനം, പരിസ്ഥിതി, ഗോസേവ തുടങ്ങിയ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളെയും വ്യക്തികളെയും കുറിച്ച് പാഥേയകണിന്റെ ഈ പ്രത്യേക ലക്കത്തില്‍ പ്രേരണാദായകമായ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പ്രകാശന ചടങ്ങില്‍ ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരകന്‍ നിംബാറാം, പാഥേയകണ്‍ എഡിറ്റര്‍ രാംസ്വരൂപ് അഗര്‍വാള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് സെക്രട്ടറി മഹേന്ദ്ര സിംഘാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.




















