ന്യൂദല്‍ഹി: എന്‍ജിനീയര്‍മാരുടെ നവീനമായ ചിന്തകളും അശ്രാന്ത പരിശ്രമവുമാണ് രാജ്യപുരോഗതിയുടെ നട്ടെല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ജിനീയേഴ്‌സ് ദിനത്തില്‍ ആശംസകളര്‍പ്പിച്ച എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം. എന്‍ജിനീയറിങ് രംഗത്ത് വഴികാട്ടിയും ആചാര്യനുമായ എം. വിശ്വേശ്വരയ്യയ്ക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു. 1861ല്‍ ജനിച്ച അദ്ദേഹം ദാര്‍ശനികനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നുവെന്ന് മോദി അനുസ്മരിച്ചു.
‘കഠിനാധ്വാനികളായ എല്ലാ എന്‍ജിനീയര്‍മാര്‍ക്കും എഞ്ചിനീയേഴ്‌സ് ദിനാശംസകള്‍! നിങ്ങളുടെ നൂതനമായ മനസ്സും തളരാത്ത അര്‍പ്പണബോധവുമാണ് നമ്മുടെ പുരോഗതിയുടെ നട്ടെല്ല്. അടിസ്ഥാന സൗകര്യങ്ങളുടെ വിസ്മയങ്ങള്‍ മുതല്‍ സാങ്കേതിക മുന്നേറ്റങ്ങള്‍ വരെ, എന്‍ജിനീയര്‍മാരുടെ സംഭാവനകള്‍ നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നു, മോദി പറഞ്ഞു.












