ആഗ്ര: ആര്‍എസ്എസ് സേവാവിഭാഗിന്റെ നേതൃത്വത്തില്‍ ഷാഗഞ്ചില്‍ നിര്‍മ്മിച്ച സത്യവാദി രാജാ ഹരിശ്ചന്ദ്ര മോക്ഷ് ധാം വൈദ്യുത പൊതുശ്മശാനം കേന്ദ്രമന്ത്രി പ്രൊഫ.എസ്.പി. സിങ് ബാഗേല്‍ സമര്‍പ്പിച്ചു. രണ്ട് ചൂളകളടങ്ങുന്ന ശ്മശാനം പൂര്‍ത്തിയായതിലൂടെ ഷാഗഞ്ചിലെ ജനങ്ങള്‍ക്ക് ശ്മശാനം തേടി കിലോമീറ്ററുകള്‍ക്കപ്പുറം താജ്ഗഞ്ചിലേക്ക് പോകേണ്ട അവസ്ഥ ഇല്ലാതായി. ആഗ്രയുടെ മാലിന്യകേന്ദ്രമായി പരിഗണിച്ചിരുന്ന പ്രദേശത്താണ് ശ്മശാനം പൂര്‍ത്തിയാക്കിയത്.
വൈദ്യുത ശ്മശാനങ്ങള്‍ മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിന് സഹായകരമാണെന്ന് പ്രൊഫ. ബാഗേല്‍ പറഞ്ഞു. ഷാഗഞ്ചിലെ ശിവാജി നഗറിന് സമീപമാണ് രാജാ ഹരിശ്ചന്ദ്ര മോക്ഷധാം പൂര്‍ത്തിയാക്കിയത്.
ആര്‍എസ്എസ് ബ്രിജ് പ്രാന്ത പ്രചാരക് ഡോ. ഹരീഷ് റൗട്ടേല, പ്രചാര്‍ പ്രമുഖ് കേശവ് ദേവ് ശര്‍മ്മ, കാര്യകാരി അംഗം അശോക് കുല്‍ശ്രേഷ്ഠ, പ്രദേശത്തെ ബിജെപി കൗണ്‍സിലര്‍ ആശിഷ് പരാശര്‍ എന്നിവരുടെ നേതൃത്വവും മാര്‍ഗദര്‍ശനവും ഈ സംരംഭത്തിന് വഴികാട്ടിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
പരിപാടിയില്‍ ധര്‍മ്മാചാര്യ മഹന്ത് നിര്‍മ്മല്‍ ഗിരി, മഹന്ത് യോഗി രുദ്രനാഥ്, ആചാര്യ സുനില്‍ ശാസ്ത്രി, മഹന്ത് ഇന്തോലിയ, ചെറുകിട വ്യവസായ കോര്പ്പറേഷന് ചെയര്മാന് രാകേഷ് ഗാര്‍ഗ്, മുന്‍ മേയര്‍ ഇന്ദര്‍ജിത് ആര്യ തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post