ന്യൂദല്‍ഹി: സഹകാര്‍ഭാരതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്രെഡിറ്റ് സൊസൈറ്റി ദേശീയ കണ്‍വെന്‍ഷന് തുടക്കമായി. കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ ഉദ്ഘാടനം ചെയ്തു. സഹകാര്‍ഭാരതി ദേശീയ പ്രസിഡന്റ് ഡി.എന്‍. ഠാക്കൂര്‍ അധ്യക്ഷനായി. കേന്ദ്ര സഹകരണവകുപ്പ് സഹമന്ത്രി ബി.എല്‍. വര്‍മ്മ, സ്വാഗതസംഘം ചെയര്‍മാന്‍ രാധേശ്യാം ചന്ദക്, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഉദയ് ജോഷി തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.
ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ നേരിടുന്ന വെല്ലുവിളികളെകുറിച്ചും അതിജീവനമാര്‍ഗങ്ങളെക്കുറിച്ചും ദ്വിദിന കണ്‍വെന്‍ഷന്‍ ചര്‍ച്ച ചെയ്യും. ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ഭഗവന്ത് കരാട് മുഖ്യാതിഥിയാകും. ദല്‍ഹി പുസ റോഡ് ഐസിഎആര്‍-ഐഎആര്‍ഐ മൈതാനിയിലാണ് കണ്‍വെന്‍ഷന്‍. വിവിധ സംസ്ഥാന ങ്ങളില്‍ നിന്നായി പതിനായിരം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
Discussion about this post