വാരാണസി : അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് നടക്കുന്ന ജനുവരി 22-ന് ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവധി പ്രഖ്യാപിച്ചു. നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവിലാണ് ഈ ശുഭദിനം വന്നു ചേര്‍ന്നതെന്നും യോഗി ആദിത്യനാഥ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
പ്രതിഷ്ഠാചടങ്ങ് ദേശീയ ഉത്സവമാണ്. അതിനോടനുബന്ധിച്ച് എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും അലങ്കരിക്കണം. ജനുവരി 14 മുതല്‍ ശൂചീകരണ ക്യാമ്പയിനുകള്‍ ആരംഭിക്കണം. വിഐപികള്‍ക്ക് വിശ്രമിക്കുന്നതിനുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കണം. ചടങ്ങിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം ശുചിത്വം ഉറപ്പാക്കണമെന്നും യോഗിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
ജനുവരി 22ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും. ഏഴായിരത്തിലധികം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് രാമജന്മഭൂമി ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്.



![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post