ജിന്ദ്(ഹരിയാന): ഹരിയാനയിലെ ജിന്ദില്‍ രാമയണ ചിത്രരചനാശില്പശാലയ്ക്ക് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് തുടക്കം കുറിച്ചു. പ്രത്യേകം സജ്ജമാക്കിയ ശ്രീരാമമണ്ഡപത്തില്‍ ദീപം തെളിച്ചശേഷം ശില്പശാല ആരംഭിച്ചത്.
രാമായണത്തിലെ ഏഴു കാണ്ഡങ്ങളെ ആസ്പദമാക്കിയാണ് ശില്പശാല.ശ്രീരാമചിത്രം വരച്ചാണ് ഡോ. മോഹന്‍ ഭാഗവത് കുട്ടികളുടെ ശില്‍പശാല ഉദ്ഘാടനം ചെയ്തത്. ഗോപാല്‍ വിദ്യാമന്ദിറില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തരായ ചിത്രകാരന്മാര്‍ തങ്ങളുടെ രാമായണകഥകള്‍ ക്യാന്‍വാസില്‍ വരച്ചു.
ഹരിയാന കലാ പരിഷത്തിന്റെയും സംസ്‌കാര്‍ ഭാരതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്.
Discussion about this post