ന്യൂദല്‍ഹി: ബംഗാളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഗുണ്ടാവിളയാട്ടം നടന്ന സന്ദേശ് ഗലി സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയിലെത്തിയ ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസിന്റെ കാര്‍വ്യൂഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു അജ്ഞാത വാഹനം അതിവേഗത്തില്‍ കടന്നുകയറിയത് കനത്ത ആശങ്കയുണര്‍ത്തി. ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു. ഗവര്‍ണറെ അതീവ സുരക്ഷാമേഖലയിലേക്ക് മാറ്റി. ഇസഡ് പ്ലസ് സുരക്ഷയുള്ള ഗവര്‍ണറുടെ യാത്രയ്‌ക്കിടയില്‍ ഡല്‍ഹിയില്‍ ഇത്തരമൊരു കടന്നുകയറ്റം യാദൃച്ഛികമാണെന്ന് സുരക്ഷാസേന കരുതുന്നില്ല.
കോഴിക്കോട് ഗോവ ഗവര്‍ണരുടെ വാഹനവ്യൂഹത്തിനിടയിലേക്ക് സിപിഎം ജില്ലാ സെക്രട്ടറിയുടെ മകന്‍ കാര്‍ ഓടിച്ചു കയറ്റിയത് വലിയ വാര്‍ത്ത ആയിരുന്നു.
സംഘര്‍ഷാവസ്ഥ അറിഞ്ഞയുടന്‍ കേരളത്തിലെ പരിപാടികള്‍ വെട്ടിച്ചുരുക്കി സന്ദേശ് ഗലിയില്‍ ഗുണ്ടാസംഘങ്ങളുടെ പുലിമടയിലെത്തിയ ഗവര്‍ണര്‍ രാഷ്‌ട്രീയ പിന്‍ബലമുള്ള ഗുണ്ടസംഘങ്ങള്‍ക്കും അവര്‍ക്ക് ഒത്താശനല്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും കര്‍ശന താക്കീതു നല്‍കിയശേഷമാണ് ഡല്‍ഹിയിലെത്തിയത്.

![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)












Discussion about this post