VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മാസപ്പടി കേസില്‍ വീണ വിജയന് തിരിച്ചടി; എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി

VSK Desk by VSK Desk
16 February, 2024
in ഭാരതം
ShareTweetSendTelegram

ബെംഗളൂരു: എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ നല്‍കിയ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി. ഉച്ചകഴിഞ്ഞ് 2.30നാണ് ഇതു സംബന്ധിച്ചുള്ള ഇടക്കാല വിധിവന്നത്. എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ഉത്തരവിറക്കിയത്.

എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരാം. കമ്പനിയുടെ പ്രമോട്ടര്‍മാരിൽ ഒരാളായ മുഖ്യമന്ത്രിയുടെ മകൾ വീണയാണ് കേസിൽ ആരോപണ വിധേയയായി നിൽക്കുന്ന പ്രധാനി. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ സി.എം.ആർ.എല്ലിന്റെ ഇടപാടിൽ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായതായി എസ്.എഫ്.ഐ.ഒയ്‌ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കുളൂർ അരവിന്ദ് കാമത്ത് വ്യക്തമാക്കി.

അതേസമയം മാസപ്പടി വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ). വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മിലെ ദുരൂഹ ഇടപാടില്‍ 2021ല്‍ അന്വേഷണം ആരംഭിച്ചിരുന്നതായി എസ്എഫ്‌ഐഒ. കര്‍ണാടക ഹൈക്കോടതിയിലാണ് എസ്എഫ്‌ഐഒ ഇതു വെളിപ്പെടുത്തിയത്.

2021 ജനുവരിയിലാണ് ചട്ടവിരുദ്ധ ഇടപാടില്‍ അന്വേഷണം തുടങ്ങിയത്. അതിന്റെ ഭാഗമായി എക്‌സാലോജിക്കിന്റെ ഉടമ വീണ വിജയനില്‍ നിന്ന് 2022 ജൂലൈ 22ന് നേരിട്ടു മൊഴിയെടുത്തു. ബെംഗളൂരു ആര്‍ഒസി (രജിസ്ട്രാര്‍ ഓഫ് കമ്പനീസ്) ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെയാണ് വീണ ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും ഹാജരായത്. അന്ന് വീണ വിജയനു പിഴ ഇട്ടിരുന്നു. അതേ വര്‍ഷം നവംബറിലാണ് എക്‌സാലോജിക് പൂട്ടിയതെന്നും എസ്എഫ്‌ഐഒ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് ഏജന്‍സികളാണ് വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിച്ചത്. ആദായ നികുതി വകുപ്പിന്റെ ഇന്‍ട്രിം സെറ്റില്‍മെന്റ് ബോ ര്‍ഡ്, രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി), സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്. മൂന്നു വര്‍ഷം മുമ്പ് വീണയുടെ എക്‌സാലോജിക്കിനെതിരേ രജിസ്ട്രാര്‍ ഓഫ് കമ്പനീസിനു ലഭിച്ച പരാതിയില്‍ പ്രാഥമികാന്വേഷണം തുടങ്ങുമ്പോള്‍ പല തവണ വീണയുടെ കമ്പനിയെ വിളിച്ചുവരുത്തുകയും വിവരങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിഷയം കേരളത്തില്‍ ചര്‍ച്ചയായത് ഇന്‍ട്രിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ്.

ആദ്യം ബെംഗളൂരു ആര്‍ഒസി അന്വേഷണമായിരുന്നു. അന്നെല്ലാം പല തവണ വീണയുടെ കമ്പനിക്ക് സമന്‍സ് അയച്ചു, വിശദീകരണങ്ങള്‍ തേടി. അതിനൊന്നും വീണ വ്യക്തമായി മറുപടി നല്കിയില്ല. ജിഎസ്ടി അടച്ചിട്ടുണ്ടെന്നാണ് വീണ പറഞ്ഞത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയതുള്‍പ്പെടെയുള്ള ഇടപാടുകളിലാണ് എസ്എഫ്‌ഐഒ അന്വേഷണം. എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ എക്‌സാലോജിക് കഴിഞ്ഞ ദിവസം ഹര്‍ജി നല്കിയിരുന്നു. ഹര്‍ജിയില്‍ വീണയ്‌ക്ക് തിരിച്ചടിയേറ്റു. എസ്എഫ്‌ഐഒ ആവശ്യപ്പെട്ട രേഖകള്‍ കൊടുക്കണമെന്ന് എക്‌സാലോജിക്കിനോട് കോടതി ആവശ്യപ്പെട്ടു.

Share1TweetSendShareShare

Latest from this Category

എബിവിപി ദേശീയ നിര്‍വാഹക സമിതി യോഗം 29 മുതല്‍ 31 വരെ ഭുവനേശ്വറില്‍

ഗോത്രവിഭാഗങ്ങളുടെ അന്തസ്സിന് സാങ്കേതികവിദ്യ

ഭാരതം സനാതന രാഷ്ട്രം: അരുണ്‍ കുമാര്‍

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍; ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

അഭിമാനമായി കൗസര്‍ ഫാത്തിമയും സംഘവും; ലോകത്തിന്റെ നെറുകയില്‍ വന്ദേമാതരം മുഴങ്ങി

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

എബിവിപി ദേശീയ നിര്‍വാഹക സമിതി യോഗം 29 മുതല്‍ 31 വരെ ഭുവനേശ്വറില്‍

ഗോത്രവിഭാഗങ്ങളുടെ അന്തസ്സിന് സാങ്കേതികവിദ്യ

ആർഎസ്എസ് സാംസ്കാരിക മൂല്യങ്ങളുടെ ഉയർച്ചയ്ക്കും രാഷ്ട്ര പുനരുദ്ധാരണത്തിനുമായി പ്രവർത്തിക്കുന്ന സംഘടന : സുനിൽ ആംബേക്കർ

മൊബൈൽ ആപ്പ് ‘ശ്രുതം’ ലോഞ്ചിങ് നാളെ

ഭാരതം സനാതന രാഷ്ട്രം: അരുണ്‍ കുമാര്‍

ജാഗ്രതയോടെ പ്രവർത്തിക്കുന്ന സ്ത്രീ സമൂഹത്തെയാണ് ഇന്നാവശ്യം : വയലാർ ശരത് ചന്ദ്രവർമ്മ

യുഡിഎഫിന്റെ ഭരണത്തണലില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies