ന്യൂഡൽഹി: പ്രശസ്ത ഗസൽ ഗായകനും പത്മശ്രീ ജേതാവുമായ പങ്കജ് ഉധാസ് അന്തരിച്ചു. 73 വയസായിരുന്നു. ഏറെ നാളായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന്റെ കുടുംബമാണ് വിയോഗ വാർത്ത അറിയിച്ചത്.
ഇന്ത്യയിലെ പ്രശസ്ത ഗസൽ കലാകാരനും പിന്നണി ഗായകനുമാണ് പങ്കജ് ഉധാസ്. 1980-ൽ ആഹത്ത് എന്ന പേരിലിറങ്ങിയ ഗസൽ ആൽബത്തിലൂടെയാണ് പങ്കജ് പ്രേക്ഷക ശ്രദ്ധ നേടിയത്. തുടർന്ന് 1981-ൽ മുഖരാർ, 1982-ൽ തരണം, 1983-ൽ മെഹ്ഫിൽ, 1984 -ൽ റോയൽ തുടങ്ങിയ ഹിറ്റ് ആൽബങ്ങളിലൂടെ അദ്ദേഹം മികച്ച ഗസൽ ഗായകൻ എന്ന ഖ്യാതി നേടി.
1986-ൽ പുറത്തിറങ്ങിയ ‘നാം’ എന്ന സിനിമയിലെ “ചിത്തി ആയേ ഹേ”എന്ന ഗാനം ഹിറ്റായതോടെ പങ്കജ് കൂടുതൽ പ്രശസ്തിയിലേക്ക് ഉയർന്നു. തുടർന്ന് നിരവധി ഹിന്ദി ചിത്രങ്ങൾക്ക് പിന്നണി പാടി. സംഗീത ലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച്
2006-ൽ ഇന്ത്യയിലെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
Discussion about this post