VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ചിത്രഭാരതി ദേശീയ ചലച്ചിത്രോത്സവം: കാമ്പസ് സിനിമയില്‍ അശ്വതി രാംദാസ് മികച്ച നടി

VSK Desk by VSK Desk
26 February, 2024
in ഭാരതം
ShareTweetSendTelegram

പഞ്ച്കുല(ഹരിയാന): ഭാരതീയ ചിത്രസാധന സംഘടിപ്പിച്ച ചിത്രഭാരതി നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു. കാമ്പസ് ഫിലിം (പ്രൊഫഷണല്‍) വിഭാഗത്തില്‍ മലയാളിയായ അശ്വതി രാംദാസ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മലയാള ചിത്രം ബര്‍സയിലെ അഭിനയത്തിനാണ് പുരസ്‌കാരം. പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും വെങ്കല ശില്‍പവും അടങ്ങിയതാണ് അവാര്‍ഡ്. കോഴിക്കോട് വടകര സ്വദേശിയായ അശ്വതി മടപ്പള്ളി ഗവണ്‍മെന്റ് കോളജില്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 133 ചിത്രങ്ങളാണ് മത്സരയിനത്തില്‍ ഉണ്ടായിരുന്നത്. അറുനൂറിലേറെ എന്‍ട്രികളില്‍ നിന്നാണ് 133 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് തെരഞ്ഞെടുത്തത്.

മികച്ച നോണ്‍ പ്രൊഫഷണല്‍ കാമ്പസ് ഫിലിം ആപ് കി സുരക്ഷ ആപ് കി ജിമ്മേദാരി ആണ്. മികച്ച ഡോക്യുമെന്ററി മിഠായി മൊഹബ്ബത്ത്. മികച്ച പ്രൊഫഷണല്‍ കാമ്പസ് ഫിലിമായി ഹിന്ദിയില്‍ തയാറാക്കിയ ഐന തെരഞ്ഞെടുത്തു.

പ്രാദേശിക പ്രമേയങ്ങള്‍ ആഗോള പ്രശസ്തി നേടുന്ന കാലമാണ് ഇതെന്ന് സമാപന പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് സംസാരിച്ച കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു. ആര്‍ആര്‍ആറിന്റെ വിജയവും നാട്ടു നാട്ടു എന്ന പാട്ടും പ്രശസ്തമായത് അതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്തൊക്കെ പറയാം, എന്തൊക്കെ കാണിക്കാം എന്നതിനെക്കുറിച്ച് ധാരണ വേണമെന്ന് ഒടിടിയിലും മറ്റും വരുന്ന അശ്ലീല സംഭാഷണങ്ങളേയും മറ്റും പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി ആക്കുമെന്നും മന്ത്രി പറഞ്ഞു. ബോളിവുഡ് നടി ഇഷാ ഗുപ്ത, ഒളിമ്പ്യന്‍ യോഗേശ്വര്‍ ദത്ത്, സംവിധായകന്‍ വിപുല്‍ ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സമ്മേളനം സമാപിച്ചു

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ഭയ്യാജി ജോഷി

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സമ്മേളനം സമാപിച്ചു

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

ഭാരതീയരെ ഒന്നിപ്പിച്ചു നിർത്താൻ കഴിയുന്നത് സംസ്കാരത്തിന് മാത്രം: കാ. ഭാ. സുരേന്ദ്രൻ

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഹിന്ദുത്വം രാഷ്ട്രത്തിന്റെ അന്തസത്ത : ജെ. നന്ദകുമാർ

ആർഎസ്എസ് രാഷ്ട്രത്തെ ദേവതയായി കാണുന്നു : എം. സതീശൻ

ശാരീരിക അവശതകളെ അതിജീവിച്ച് ഉജ്ജ്വല വിജയം നേടി മീനാക്ഷി

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies