വഡോദര: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെയും ഓണ്‍ലൈന്‍ തട്ടിപ്പുകളെയും സംബന്ധിച്ച് ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് (എബിജിപി) ദേശീയ സമ്മേളനം. സമ്മേളനം ദേശീയപ്രസിഡന്റ് അഡ്വ. നാരായണ ഭായ് ഷാ ഉദ്ഘാടനം ചെയ്തു. സമ്മേളനങ്ങളില്‍ നിന്ന് 206 പ്രതിനിധികള്‍ പങ്കെടുത്തു. വഡോദര ഡെപ്യൂട്ടി മേയര്‍ ചിരാഗ് ബാരോത്, രഞ്ജന്‍ബെന്‍ ഭട്ട് എംപി, ഇസ്‌കോണ്‍ സംന്യാസി നിത്യാനന്ദ് പ്രഭു, എബിജിപി ദേശീയ സംഘടനാ സെക്രട്ടറി സബ്നിസ് ദിനകര്‍, ദേശീയ സുവര്‍ണ ജയന്തി ആഘോഷസമിതി സംയോജകന്‍ ജയന്ത് കത്രിയ എന്നിവര്‍ പങ്കെടുത്തു.
ഗുജറാത്ത് ഉപഭോക്തൃ കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ എം ജി മേത്ത മാര്‍ഗനിര്‍ദ്ദേശം നല്‍കി. ഗ്രാഹക് പഞ്ചായത്തിന്റെ സുവര്‍ണജയന്തി ആഘോഷങ്ങള്‍ യോഗം വിലയിരുത്തി. ഉപഭോക്താക്കള്‍ നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ ശക്തമായ ഉപായങ്ങള്‍ കണ്ടെത്താന്‍ യോഗം തീരുമാനിച്ചു. കേരളത്തില്‍ നിന്നും ആറ് പ്രതിനിധികള്‍ പങ്കെടുത്തു.
Discussion about this post