കാശി: ശിവരാത്രിയില്‍ കാശിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരുക്കിയത് രാഗങ്ങള്‍ കൊണ്ടുള്ള ശിവാരതി. അഖില ഭാരതീയ ഘോഷ് ദിനത്തിന്റെ ഭാഗമായാണ് ശിവരാത്രി ദിവസം പരിശീലനം നേടിയ ഘോഷ് വാദകര്‍ കാശിയിലെ അസിഘട്ടില്‍ നാദാഞ്ജലി തീര്‍ത്തത്.
സുബഹ്-ഇ-ബനാറസിലായിരുന്നു പരിപാടി. ആനക്, പണവ്, ബംശി, ശംഖ് തുടങ്ങിയ വാദ്യങ്ങളുടെ ശ്രുതിമധുര ശബ്ദം അസിഘട്ടില്‍ മുഴങ്ങി. നീര, ഭൂപ്, തിലംഗ്, ശിവരഞ്ജനി, ശ്രീപദ് എന്നീ ഭാരതീയ രചനകളാണ് ബംശിയില്‍ വായിച്ചത്. കിരണ്‍, സോന്‍ഭദ്ര, ശ്രീറാം രചനകള്‍ ശംഖിലും മുഴങ്ങി.
പുരാതന കാലത്ത് യുദ്ധത്തിന് പോകുന്ന സൈനികരെ പ്രോത്സാഹിപ്പിക്കാനാണ് ഘോഷ് ഉപയോഗിച്ചിരുന്നതെന്ന് ദക്ഷിണ്‍കാശി സംഘചാലക് അരുണ്‍കുമാര്‍ പറഞ്ഞു. പില്‍ക്കാലത്ത് ഘോഷിന്റെ രാഗങ്ങള്‍ വിവിധ രാജ്യങ്ങളിലെ സൈനിക ബാന്‍ഡുകള്‍ ചിട്ടപ്പെടുത്തി. ആര്‍എസ്എസ് പൂര്‍ണമായും ഭാരതീയ രാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള രചനകള്‍ ഇതിന് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post