ലേ(ലഡാക്ക്): കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ മുന്നോടിയായി ലേയിലെ രണ്‍ധാവ ടോപ്പിലേക്ക് സൈനികരുടെ സാഹസിക ബൈക്ക് റാലി. ലേയിലെ ഓള്‍ഡ് കാര്‍ഗില്‍ സ്മാരകത്തില്‍ നിന്നാണ് ഇന്നലെ സൈന്യം റാലി സംഘടിപ്പിച്ചത്. സെയിലിന്റെയും പവന് പൃഥ്വി പാനി എന്ന എന്‍ജിഒയുടെയും സഹകരണത്തോടെയായായിരുന്നു റാലി.
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരെ ആദരിക്കുന്ന ചടങ്ങില്‍ ബ്രിഗേഡിയര്‍ ജയ്ദീപ് ചന്ദ മുഖ്യാതിഥിയായി.
നവീകരിച്ച കാര്‍ഗില്‍ ഹെറിറ്റേജ് ഹട്ട് അദ്ദേഹം ഉദ്ഘാടനം ചെയ്തു. 2023 ജൂണിലാണ് സൈന്യം വിനോദസഞ്ചാരികള്‍ക്കായി കാര്‍ഗില്‍ ഹെറിറ്റേജ് ഹട്ട് തുറന്നത്.
ശക്തിയുടെയും പ്രതിരോധശേഷിയുടെയും പ്രതീകമായ പോയിന്റ് 13620 ന്റെ ഐക്കണിക് പശ്ചാത്തലത്തില്‍ ‘ഐ ലവ് ഇന്ത്യ’ സെല്‍ഫി പോയിന്റും രക്ഷക്, കാസിപ്പര് തുടങ്ങിയ മൈന്‍-സംരക്ഷിത വാഹനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
Discussion about this post