VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങുന്നു; ത്രിവര്‍ണമണിഞ്ഞ് തിരംഗ യാത്രകള്‍

VSK Desk by VSK Desk
13 August, 2024
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിനു രാജ്യമൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഹര്‍ ഘര്‍ തിരംഗ കാമ്പയിന് ഇത്തവണയും വന്‍ ജനപിന്തുണയാണ്. ദേശീയ പതാക രൂപ കല്പന ചെയ്ത പിംഗലി വെങ്കയ്യയുടെ ജന്മദിനമായ ആഗസ്ത് ഒന്‍പതു മുതല്‍ സ്വാതന്ത്ര്യദിനമായ 15 വരെയാണ് കാമ്പയിന്‍.

വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തി എല്ലാവരും പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ദേശീയ പതാക മുഖചിത്രമാക്കിയും ലക്ഷക്കണക്കിനാളുകള്‍ ഇതിനകം കാമ്പയിന്റെ ഭാഗമായിക്കഴിഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ ഭാഗമായാണ് പ്രധാനമന്ത്രി ഹര്‍ ഘര്‍ തിരംഗ കാമ്പയിനു തുടക്കമിട്ടത്. കാമ്പയിന്‍ ജനകോടികള്‍ ഏറ്റെടുത്തതോടെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും തുടരുകയായിരുന്നു.

ഹര്‍ ഘര്‍ തിരംഗ കാമ്പയിനെ പിന്തുണച്ചുള്ള തിരംഗ യാത്രകള്‍ നാടിനെ ത്രിവര്‍ണമണിയിക്കുകയാണ്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ തിരംഗ യാത്രകളാല്‍ നിറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുറമേ ബിജെപിയും യുവമോര്‍ച്ചയും രാജ്യമെങ്ങും തിരംഗ യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. ജമ്മുകശ്മീരിലെ ശ്രീനഗറിലെ തിരംഗ യാത്ര ഏവര്‍ക്കും പ്രചോദനമേകുന്നതാണെന്ന് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. തിരംഗ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്ത ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ പോസ്റ്റ് പങ്കുവച്ചാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്. ഗുജറാത്ത് സൂറത്തിലെ തിരംഗ യാത്രയുടെ ദൃശ്യങ്ങളും പ്രധാനമന്ത്രി ഇന്നലെ എക്സില്‍ പങ്കുവച്ചു.

ദല്‍ഹിയിലെ ഇന്നത്തെ തിരംഗ ബൈക്ക് റാലി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. രാവിലെ ഏഴിന് ഭാരത് മണ്ഡപത്തില്‍ നിന്നാണ് യാത്ര ആരംഭിക്കുക. അഹമ്മദാബാദില്‍ ഇന്നത്തെ തിരംഗ യാത്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്‌ലാഗ് ഓഫ് ചെയ്യും. അഹമ്മദാബാദിലെ വിരാട്നഗര്‍ ഏരിയയില്‍ വൈകിട്ട് 4.30ന് യാത്ര ആരംഭിക്കും.

കഴിഞ്ഞ ജൂലൈ 28ലെ 112-ാമത് മന്‍ കി ബാത്തിലാണ് ഹര്‍ ഘര്‍ തിരംഗ കാമ്പയിനില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. കാമ്പയിനില്‍ പങ്കെടുക്കുന്നതിനു പൊതുജനങ്ങള്‍ക്ക് ദേശീയ പതാകകള്‍ ലഭ്യമാക്കാന്‍ തപാല്‍ വകുപ്പ് ഉള്‍പ്പെടെ കൂടുതല്‍ സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്. ജനഹൃദയങ്ങളില്‍ ദേശ സ്നേഹവും ദേശീയ പതാകയെക്കുറിച്ചുള്ള അവബോധവും വളര്‍ത്തുകയാണ് ഹര്‍ ഘര്‍ തിരംഗ കാമ്പയിന്റെ ലക്ഷ്യം.

Share
Tweet
SendShareShare

Latest from this Category

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: ഡോ. മോഹന്‍ ഭാഗവത്

വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം: ഡോ. മോഹന്‍ ഭാഗവത്

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

Load More

പുതിയ വാര്‍ത്തകള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: ഡോ. മോഹന്‍ ഭാഗവത്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies