ന്യൂദല്‍ഹി: തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ പ്രസാദത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ഹിന്ദുസമൂഹത്തില്‍ തെറ്റിദ്ധാരണകളും ആശങ്കകളും സൃഷ്ടിക്കുന്നതാണെന്ന് വവിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി ബജ്‌രംഗ് ബജ്‌റ. വിഷയം ഇന്ന് തിരുപ്പതിയില്‍ ചേരുന്ന വിഎച്ച്പി കേന്ദ്ര മാര്‍ഗ ദര്‍ശക മണ്ഡല്‍ ചര്‍ച്ച ചെയ്യും. മാര്‍ഗദര്‍ശക മണ്ഡലിലെ ആചാര്യന്മാരെ കൂടാതെ ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും സംന്യാസി ശ്രേഷ്ഠരും യോഗത്തില്‍ പങ്കുചേരുമെന്ന് അദ്ദേഹം അറിയിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ പരമോന്നത നയരൂപീകരണ വേദിയാണ് സംന്യാസിമാര്‍ നയിക്കുന്ന മാര്‍ഗദര്‍ശകമണ്ഡലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ഷം ദേശീയ തലത്തില്‍ രണ്ട് തവണയാണ് ഈ യോഗം ചേരുന്നത്. ഇത്തവണ മുതല്‍ മേഖല അടിസ്ഥാനത്തില്‍ സംന്യാസിമാരെ ചേര്‍ച്ച് അര്‍ധ വാര്‍ഷിക യോഗങ്ങള്‍ നടത്തും. അതിന്റെ ഭാഗമായാണ് ആദ്യസമ്മേളനം തിരുപ്പതിയില്‍ ചേരുന്നത്.












