നാഗ്പൂർ: ഭാരതം ദുർഗാദേവിയുടെ പരമ്പരയാണെന്ന് വിഖ്യാത നർത്തകി പദ്മവിഭൂഷൺ സൊണാലി മാൻസിങ്. രേശിംഭാഗിൽ രാഷ്ട്ര സേവികാ സമിതി വിജയദശമി മഹോത്സവത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോപാമുദ്രയും ഗാർഗിയും കാർത്യായനിയും മൈത്രേയിയും മുതൽ പുതിയ കാലത്ത് മംഗൾയാൻ ദൗത്യത്തിന് ചുക്കാൻ പിടിക്കുന്ന ശാസ്ത്രജ്ഞകൾ വരെ നാരീശക്തിയുടെ പ്രൗഢമായ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. സേവികാ സമിതിയുടെ സ്ഥാപക മൗസിജി ലക്ഷ്മി ബായി കേൾക്കർ പേരുകൊണ്ട് മാത്രമല്ല സ്വഭാവം കൊണ്ടും ഝാൻസി റാണിയെയാണ് ഓർമ്മിപ്പിക്കുന്നത്. ക്ഷേമം, സ്ഥൈര്യം, ആരോഗ്യം, അഭിവൃദ്ധി എന്നിവ സമാജത്തിന് പകരാൻ സമിതിയുടെ പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന് സൊണാലി മാൻസിങ് പറഞ്ഞു.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)









Discussion about this post