VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അരാജകത്വത്തിനും ഉപഭോഗഭീഷണിക്കും പരിഹാരം കുടുംബമൂല്യങ്ങള്‍: ഉപരാഷ്ട്രപതി

VSK Desk by VSK Desk
13 November, 2024
in ഭാരതം
ShareTweetSendTelegram

ഉജ്ജയിന്‍(മധ്യപ്രദേശ്): ഭാരതീയ സാംസ്‌കാരിക ജീവിതത്തിന് ഊടുംപാവും പകര്‍ന്നത് കുടുംബമൂല്യങ്ങളാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. ലോകമാകെ നേരിടുന്ന അരാജകത്വത്തിനും അനിയന്ത്രിതമായ ഉപഭോഗഭീഷണിക്കും പരിഹാരം ഭാരതം മുന്നോട്ടുവയ്ക്കുന്ന കുടുംബമെന്ന ആദര്‍ശമാണ്. ഇത് ഭാരതത്തിന്റെ സ്വഭാവമാണ്; നമ്മള്‍ കുടുംബത്തെ ശ്രദ്ധിക്കുന്നില്ലെങ്കില്‍, ജീവിതം അര്‍ത്ഥപൂര്‍ണമാകില്ല. കുടുംബമൂല്യങ്ങളിലുറച്ച് ജീവിക്കുകയും അവയെ ശക്തമാക്കി അടുത്ത തലമുറയിലേക്ക് കൈമാറുകയും ചെയ്യുക എന്നത് ഓരോ പൗരന്റെയും കടമയാണ്, ഉപരാഷ്ട്രപതി പറഞ്ഞു. ഉജ്ജയിനില്‍ അറുപത്താറാമത് അഖില ഭാരതീയ കാളിദാസ്   സമാരോഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാകവി കാളിദാസിന്റെ കാലാതീതമായ കൃതികള്‍ മാനുഷിക വികാരങ്ങളെ മനോഹരമായി ഉള്‍ക്കൊള്ളുന്നതാണ്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള അഗാധവും ശാശ്വതവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന കാളിദാസകാവ്യങ്ങള്‍ പരിസ്ഥിതി പരിപാലനത്തിന്റെ സന്ദേശം നല്‍കുന്നു. നമ്മുടെ ഭാവിക്കായി ആശ്രയിക്കാന്‍ മറ്റൊരു ഭൂമിയും ഇല്ലാത്തതിനാല്‍, പരിസ്ഥിതി, കാലാവസ്ഥാ സംരക്ഷണത്തിന് ഗൗരവമായ ശ്രമങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു.

നമ്മുടെ അയല്‍പക്കത്ത് ആരൊക്കെയുണ്ട്, ചുറ്റുപാടും  ആരൊക്കെയുണ്ട്, അവരുടെ സന്തോഷവും സങ്കടവും എന്താണ്, നമുക്ക് പരസ്പരം എങ്ങനെ താങ്ങും തണലുമാകാം തുടങ്ങിയ ചിന്തകളിലൂടെയാണ് കുടുംബവും സമൂഹ ജീവിതവും സുദൃഢമായി നിലനില്‍ക്കുന്നത്. എന്നാലിന്ന് എല്ലാവരും ഭൗതികതയിലേക്ക് മാത്രം തിരിയുകയും പ്രിയപ്പെട്ടവരെ അവഗണിക്കുംവിധം തിരക്കിലാവുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ ബോധപൂര്‍വം കുടുംബത്തെ പരിപാലിക്കുക എന്നത് അനിവാര്യമാണ്. അതിലൂടെ മാത്രമേ രാഷ്ട്രം അഭിവൃദ്ധി പ്രാപിക്കൂ, ധന്‍ഖര്‍ പറഞ്ഞു.

അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് മാത്രം ഒരു രാജ്യത്തിനും മുന്നോട്ടുപോകാനാകില്ല. ഭരണഘടന നമുക്ക് അവകാശങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ആ അവകാശങ്ങള്‍ നമ്മുടെ കടമകളെക്കൂടി ആശ്രയിക്കുന്നതാകണം. പൗരന്മാര്‍ക്ക് ഉത്തരവാദിത്തങ്ങളുണ്ട്. മഹത്തായ ഭാരതത്തിലെ പൗരന്മാരാണെന്നും ഭാരതീയത നമ്മുടെ തനിമയാണെന്നുമുള്ള ഉറച്ച ബോധ്യത്തോടെ രാഷ്ട്രത്തെ എല്ലാറ്റിലുമുപരിയായി പ്രതിഷ്ഠിക്കണം. കടമകള്‍ നിറവേറ്റുക എന്നതാണ് ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗം, ഉപരാഷ്ട്രപതി പറഞ്ഞു.

ഭാരതം എല്ലായ്പ്പോഴും സാമൂഹിക സൗഹാര്‍ദത്തിനും ലോകസമാധാനത്തിനും എല്ലാവരുടെയും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്നു. വസുധൈവ കുടുംബകം എന്ന ആദര്‍ശം സ്വീകരിച്ച് ലോകത്തിന് മാതൃകയായ ഒരു രാജ്യത്തെ പൗരന്മാരാണ് നമ്മളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍, മുഖ്യമന്ത്രി മോഹന്‍ യാദവ്, അയോദ്ധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദദേവ് ഗിരി മഹാരാജ് തുടങ്ങിയവരും പരിപാടികളില്‍ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

സ്നേഹത്തിൻ്റെ ഭാഷയാണെങ്കിലും ലോകം കേൾക്കണമെങ്കിൽ ശക്തി പ്രകടമാകണം : ഡോ. മോഹൻ ഭഗവത്

വിയറ്റ്‌നാം മുതല്‍ സൗദി അറേബ്യ വരെ… 17 രാജ്യങ്ങള്‍ക്ക് ബ്രഹ്‌മോസ് വേണം

സുപ്രീം കോടതിയോട് രാഷ്‌ട്രപതി ഉത്തരം തേടിയ 14 ചോദ്യങ്ങള്‍

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം: സ്വദേശി ജാഗരണ്‍ മഞ്ച്

ശ്രീപുരത്ത് സേവാഭാരതി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്

ബിഎസ്എഫ് ജവാനെ മോചിപ്പിച്ച് പാക്കിസ്ഥാൻ, മോചനം 21 ദിവസങ്ങൾക്ക് ശേഷം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

Unnatha Vidyabhyasa Adhyaapaka Sangham (UVAS)

കേരളത്തിൽ സർവകലാശാല നിയമ ഭേദഗതി ബിൽ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു ഗവർണർക്ക് നിവേദനം നൽകും: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

സ്നേഹത്തിൻ്റെ ഭാഷയാണെങ്കിലും ലോകം കേൾക്കണമെങ്കിൽ ശക്തി പ്രകടമാകണം : ഡോ. മോഹൻ ഭഗവത്

സിന്ദൂറിന്റെ ആവേശത്തില്‍ സ്ത്രീശക്തിയായി അഹല്യാബായ് ശതാബ്ദി ആഘോഷിച്ചു

ക്ഷേത്രങ്ങള്‍ സാമൂഹിക ഇടങ്ങളായി മാറണം: എം. രാധാകൃഷ്ണന്‍

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവര്‍ഗുകള്‍ സമാപിച്ചു

ത്രിവര്‍ണ സ്വാഭിമാന യാത്ര: രാമചന്ദ്രന്റെ കുടുംബം ആവേശം പകര്‍ന്നു

നാരദ ജയന്തി മാധ്യമ പുരസ്കാരം 2025 അപേക്ഷകൾ ക്ഷണിക്കുന്നു

വിയറ്റ്‌നാം മുതല്‍ സൗദി അറേബ്യ വരെ… 17 രാജ്യങ്ങള്‍ക്ക് ബ്രഹ്‌മോസ് വേണം

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies