ജോധ്പൂര്‍(രാജസ്ഥാന്‍): സ്ത്രീകളെ ഭാരതം കണ്ടത് നാരായണീ ശക്തി എന്ന നിലയിലാണെന്ന് രാഷ്ട്രസേവികാ സമിതി പ്രമുഖ കാര്യവാഹിക അന്നദാനം സീതാഗായത്രി. ജോധ്പൂര്‍ ഉമൈദ് സ്റ്റേഡിയത്തില്‍ നടന്ന സേവികാസമിതി സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു സീതക്ക.
സേവനം, സമര്‍പ്പണം, സഹിഷ്ണുത എന്നിവയാണ് ഭാരതീയ സ്ത്രീയുടെ മുഖമുദ്ര. നമ്മുടെ ചരിത്രത്തില്‍ ഒരിക്കലും സ്ത്രീശക്തി പിന്നാക്കമായിരുന്നിട്ടില്ല. വിദേശ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം പോലും ഇല്ലാതിരുന്ന കാലത്ത് മഹാറാണിമാര്‍ ഭരണം നടത്തിയ നാടാണിത്. ഭരതന്‍ അറിയപ്പെട്ടത് ശകുന്തളയുടെ മകനെന്ന നിലയിലാണ്. സ്ത്രീ നല്ല അമ്മയാകുമ്പോഴാണ് ദുഷ്ടശക്തികള്‍ ഇല്ലാതാവുകയും സൗമ്യത ശക്തി പ്രാപിക്കുകയും ചെയ്യുന്നത്, സീതാ ഗായത്രി പറഞ്ഞു.
പ്രൊഫസര്‍ സംഗീതാ ജി ലുക്കാദ് അദ്ധ്യക്ഷയായി. പ്രേക്ഷാ ഹോസ്പിറ്റല്‍ സ്ഥാപക ഡോ. ചേത്ന ജെയിന്‍, ജോധ്പൂര്‍ വിഭാഗ് കാര്യവാഹിക ജയ ദധിച്ച് എന്നിവര്‍ സംസാരിച്ചു.







Discussion about this post