ന്യൂദൽഹി: ഭാരതീയ മസ്ദൂർ സംഘത്തിന് 70 വർഷം പൂർത്തിയാകുന്ന 23ന് ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മഹാസമ്മേളനം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് ഹിരണ്മയ് പാണ്ഡ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് , കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ തുടങ്ങിയവർ പങ്കെടുക്കും.
2024 ജൂലൈ 23ന് ഭോപ്പാലിൽ ആരംഭിച്ച സപ്തതി പരിപാടികളാണ് ന്യൂദൽഹിയിൽ സമാപിക്കുന്നു. ശമ്പളം, അലവൻസ്, പ്രമോഷൻ തുടങ്ങിയ തൊഴിലാളി ക്ഷേമ, അവകാശങ്ങൾ മാത്രമല്ല, സാമൂഹിക ഉത്തരവാദിത്തങ്ങ ബിഎംഎസ് ഏറ്റെടുക്കുന്നുണ്ടെന്ന് ഹിരണ്മയ് പാണ്ഡ്യ പറഞ്ഞു.
പരിസ്ഥിതി, സാമൂഹിക ഐക്യം, സ്വദേശി എന്നീ മൂന്ന് വിഷയങ്ങൾ മുൻനിർത്തി ചെയ്തു വരുന്ന പ്രവർത്തനങ്ങൾക്കൊപ്പം കുടുംബ പ്രബോധനം, പൗരധർമ്മം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ അഞ്ച് വിഷയങ്ങളിൽ, വ്യാപകമായ പൊതുജന അവബോധം സൃഷ്ടിക്കുന്നതിനായി ഓഗസ്റ്റ് മുതൽ അഞ്ച് മാസത്തേക്ക് ജില്ലാ തലത്തിൽ പ്രഭാഷണ പരമ്പര സംഘടിപ്പിക്കും.
ജൂലൈ 23ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഐഎൽഒ (ഇന്ത്യ) ഡയറക്ടർ, വി.വി. ഗിരി, നാഷണൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ, തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ, പാർലമെന്റ് അംഗങ്ങൾ, മറ്റ് തൊഴിലാളി സംഘടനകളിലെ മുതിർന്ന നേതാക്കൾ എന്നിവരും പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. വിവിധ തൊഴിലുടമ പ്രതിനിധികളും പങ്കെടുക്കും.
Discussion about this post