VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭിന്നതകളെ മറികടന്ന് ഒന്നാകണം; ഒരുമയുടെ സന്ദേശവുമായി കാശിയില്‍ ഹിന്ദുസമ്മേളനങ്ങള്‍

VSK Desk by VSK Desk
24 December, 2025
in ഭാരതം
Share
Tweet
SendTelegram

കാശി: സംഘടിത ഹിന്ദു, വൈഭവ ഭാരതം എന്ന ആഹ്വാനമുയര്‍ത്തി കാശിയിലുടനീളം ഹിന്ദുസമ്മേളനങ്ങള്‍. ജാതി, സമ്പ്രദായ ഭേദങ്ങള്‍ മറികടന്ന് ആയിരക്കണക്കിന് ആളുകളാണ് വിവിധ ഹിന്ദുസംഘടനകളുടെ നേതൃത്വത്തില് നടന്ന സമ്മേളനത്തില്‍ എത്തിയത്. നൂറ് കണക്കിന് സ്ത്രീകള്‍ അണിനിരന്ന കലശ ശോഭായാത്രകളും പാരമ്പര്യ കലാപ്രകടനങ്ങളും സമ്മേളനങ്ങള്‍ക്ക് അഴക് പകര്‍ന്നു.

ഭിന്നതകള്‍ സൃഷ്ടിക്കുന്ന ഇടത് ആഖ്യാനങ്ങളെ തള്ളിക്കളയണമെന്ന് ഉത്തരകാശിയിലെ വിശ്വനാഥ് നഗറില്‍ സകല്‍ ഹിന്ദുസമാജ് സംഘടിപ്പിച്ച സമ്മേളനത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ പറഞ്ഞു. വ്യത്യസ്ത ജാതിസമൂഹങ്ങളുടെ ഭാഗമാണെങ്കിലും  നമ്മളെല്ലാം ഹിന്ദുക്കളാണ്. ഭാരതമാതാവിന്റെ മക്കളാണ്. നമ്മളൊരിക്കലും വിദേശ ഭരണത്തെ അംഗീകരിച്ചിട്ടില്ല. മുഗളാധിപത്യകാലത്തുപോലും ഭാരതീയരുടെ മനസില്‍ രാമനായിരുന്നു രാജാവ്. 1947 ലെ രാഷ്ട്രവിഭജനം സ്വാഭാവികമല്ല, കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ്. വീണ്ടും നമ്മളൊന്നായേ തീരൂ, അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ ഈ ഒരുമയെ തകര്‍ക്കാനാണ് വ്യാജ ആഖ്യാനങ്ങളിലൂടെ ചിലര്‍ പരിശ്രമിക്കുന്നത്. അതിനെ തടയണമെങ്കില്‍ നമ്മള്‍ തനിമയെക്കുറിച്ച് ബോധമുള്ളവരാകണം. ഹിന്ദു സമൂഹം വീണ്ടും ഉണര്‍വിന്റെ പാതയിലാണ്. അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രം ഉയര്‍ന്നു. കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തു. ലോകത്തിന് അറിവ് പകര്‍ന്നതുകൊണ്ടാണ് ഒരു കാലത്ത് ഭാരതം വിശ്വഗുരുവായിത്തീര്‍ന്നത്. വിക്രമശില, തക്ഷശില, നാളന്ദ, വല്ലഭി സര്‍വകലാശാലകള്‍ അതിന്റെ അടയാളങ്ങളായി. ഈ മഹത്വം വീണ്ടും നാം ആര്‍ജിക്കേണ്ടതുണ്ടെന്ന് സ്വാന്തരഞ്ജന്‍ പറഞ്ഞു.

സ്വാമി നാരദ്, സാമൂഹിക പ്രവര്‍ത്തക ഭാവന അഗര്‍വാള്‍ തുടങ്ങിയവരും സംസാരിച്ചു.

രോഹാനിയയിലെ ശിവധാം നഗറിലെ ഹിന്ദുസമ്മേളനത്തില്‍  പ്രാന്തപ്രചാരക് രമേശ് സംസാരിച്ചു. ലോഹ്തയിലെ രാംലീല മൈതാനത്തും മധ്യ കാശിയിലും സിഗ്രയിലെ കല്യാണി വാടികയിലും വലിയ ഹിന്ദുസമ്മേളനങ്ങള്‍ നടന്നു. ഉത്തരകാശിയിലെ  ഗൗതം നഗറില്‍ ചേര്‍ന്ന സമ്മേളനത്തെ ക്ഷേത്ര കാര്യവാഹ് വീരേന്ദ്ര അഭിസംബോധന ചെയ്തു. ഡോ. കമലേഷ് ഝാ, ഡോ. അശോക് സോങ്കര്‍ എന്നിവര്‍ സംസാരിച്ചു.

ദക്ഷിണ കാശിയിലെ മനസ് നഗര്‍ ദീന്‍ദയാല്‍ പാര്‍ക്കില്‍ നടന്ന ഹിന്ദു സമ്മേളനത്തില്‍, കാശി വിദ്വത് പരിഷത് ജനറല്‍ സെക്രട്ടറി പ്രൊഫ. രാംനാരായണന്‍ സംസാരിച്ചു. സത്യം പരം ധിമഹി എന്ന തത്വത്തിലുറച്ച് ഹിന്ദുസമൂഹം ഉണരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Share
Tweet
SendShareShare

Latest from this Category

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

എച്ച് വി ശേഷാദ്രി നിസ്വാർത്ഥ സേവകൻ : ദത്താത്രേയ ഹൊസബാളെ

വിദേശ കായികതാരങ്ങളും കളത്തില്‍ ഉപയോഗിക്കുന്നത് ഭാരതത്തില്‍ നിര്‍മ്മിച്ച വസ്തുക്കളാകണം, ഭാരതം കായിക രംഗത്ത് വന്‍ശക്തിയായി ഉയരുന്നു : നരേന്ദ്രമോദി

അരാജകത്വത്തിനെതിരെ എബിവിപിയുടെ ദേശീയ സംഗമം

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ സമാപിച്ചു; സംഘശതാബ്ദിയില്‍ പത്ത് കോടി വീടുകളില്‍ സമ്പര്‍ക്കം, ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം

അരാജകശക്തികളെ കരുതിയിരിക്കണം: സര്‍കാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

ഭാരതത്തില്‍ നടക്കുന്നത് തെറ്റായ നറേറ്റീവ് വാര്‍: ജെ.നന്ദകുമാര്‍

എച്ച് വി ശേഷാദ്രി നിസ്വാർത്ഥ സേവകൻ : ദത്താത്രേയ ഹൊസബാളെ

മഹാമാഘം: അമൃതാനന്ദമയീ ദേവി രക്ഷാധികാരിയായി 1001 അംഗ സംഘാടക സമിതി

കുണ്ടറ വിളംബരത്തിന്റെ 218-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ തുടക്കം

മോഹൻദാസ് കൈലാസിനെ എൻഐടിസി ആദരിച്ചു

പ്രഗതി ബാലഭവന്റെ 14-മത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ചലച്ചിത്രതാരം അഞ്ജലി നായർ ഉദ്ഘാടനം നിർവഹിച്ചു

ഭാസ്‌കര്‍ജി ശിശു വിദ്യാഭ്യാസത്തിന് നല്‍കിയ പ്രാധാന്യം മഹത്തരമാണെന്ന് എസ്. സേതുമാധവന്‍

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies