ന്യൂദൽഹി: ചിന്തകനും എഴുത്തുകാരനുമായി മുൻ എംപി ബൽവീർ പുഞ്ജിൻ്റെ വേർപാട് രാഷ്‌ട്രത്തിൻ്റെ ബൗദ്ധിക മേഖലയിൽ ആഴമുള്ള വിടവാണ് സൃഷ്‌ടിച്ചിരിക്കുന്നതെന്ന് ആർ എസ് എസ് സർകാര്യവാഹ് അനുസ്മരണ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് സംഘം പ്രണാമമർപ്പിക്കുന്നു. പൊതുജീവിതത്തിലുയരുന്ന ആശയക്കുഴപ്പങ്ങൾ നിരന്തരമായ പഠനത്തിലൂടെ അകറ്റുകയും സമൂഹത്തിന് സുവ്യക്തമായ കാഴ്ചപ്പാട് നല്കുകയും ചെയ്യുന്നതിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരു ന്നുവെന്ന് ഹൊസബാളെ പറഞ്ഞു.












