VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മതംമാറ്റത്തിന് തിമോത്തി ഇറക്കിയത് 95 കോടി; ഇ ഡി തകര്‍ത്തത് വന്‍ മിഷണറി റാക്കറ്റ്

മാവോയിസ്റ്റ് ബന്ധവും അന്വേഷിക്കും

VSK Desk by VSK Desk
26 April, 2026
in ഭാരതം
Share
Tweet
SendTelegram

ബസ്തര്‍(ഛത്തീസ്ഗഢ്): വനവാസി മേഖലകളെ മതം മാറ്റാന്‍ അമേരിക്കന്‍ മിഷണറി സംഘടന ഇറക്കിയത് 95 കോടി രൂപ. ഇരുപത്തഞ്ച് വിദേശ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ദി തിമോത്തി ഇനിഷ്യേറ്റീവ് (ടിടിഐ) എന്ന അമേരിക്കന്‍ സംഘടന ഇടപാടുകള്‍ നടത്തിയതെന്ന് ഇ ഡി അന്വേഷണത്തില്‍ വെളിപ്പെട്ടു. ഛത്തിസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളിലെ വനവാസി മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാപക മതംമാറ്റത്തിനുള്ള പദ്ധതിയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഇ ഡി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ഗോത്ര മേഖലകളില്‍ വിദേശ ഫണ്ട് ഒഴുകുന്നുവെന്ന് വനവാസി സമൂഹത്തില്‍ നിന്നുതന്നെ ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഏപ്രില്‍ 18, 19 തീയതികളില്‍ ഇവിടെ പരിശോധന നടത്തിയത്. വിദേശ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് രാജ്യത്ത് വിവിധ കേന്ദ്രങ്ങളില്‍ ആവര്‍ത്തിച്ച് പണം പിന്‍വലിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.അമേരിക്കയുമായി നേരിട്ട് ബന്ധപ്പെട്ട്, മതപരിവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്രിസ്ത്യന്‍ മിഷനറി റാക്കറ്റിനെയാണ് ഈ പരിശോധനയിലൂടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തകര്‍ത്തത്. പരിശോധനയില്‍ തെളിഞ്ഞ 95 കോടി രൂപയില്‍ 6.5 കോടി രൂപ ഛത്തീസ്ഗഡിലെ ധംതാരി, ബസ്തര്‍ എന്നിവിടങ്ങളിലേക്കാണ് ഇവര്‍ ഉപയോഗിച്ചത്.

 ബസ്തറും ധംതാരിയും ഈ അടുത്ത കാലം വരെ നക്‌സല്‍ ബാധിത പ്രദേശങ്ങളായിരുന്നു. റോഡുകളും വൈദ്യുതിയും പോലുമെത്താതിരുന്ന ഈ മേഖലകളില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് നിര്‍ഭയം കടന്നുചെല്ലാന്‍ കഴിഞ്ഞതിന്റെ കാരണവും അന്വേഷണത്തിലാണ്. പള്ളികളും പുരോഹിതന്മാരും പാസ്റ്റര്‍മാരും ഈ മേഖലകളില്‍ എത്തിയതിന് പിന്നില്‍ മിഷണറി – മാവോയിസ്റ്റ് ബന്ധമാണ് സംശയിക്കുന്നത്. മാവോയിസ്റ്റ് ഭീകരതയ്ക്ക് മിഷണറി സംഘടനകള്‍ സാമ്പത്തികമായി സഹായം ചെയ്തിട്ടുണ്ടോ എന്നതും അന്വേഷണത്തിന്റെ ഭാഗമാണ്.  

വിദേശ ഡെബിറ്റ് കാര്‍ഡുകളിലൂടെ ഭാരതത്തില്‍ നടക്കുന്ന സാമ്പത്തിക ഇടപെടലുകള്‍ അന്വേഷിക്കുന്നതിനായി നടത്തിയ ഇ ഡി റെയ്ഡിനിടെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് മൈക്ക മാര്‍ക്ക് അമേരിക്കക്കാരന്‍ പിടിയിലായിരുന്നു. ഇയാളില്‍ നിന്ന് ഇരുപത്തിയഞ്ച് വിദേശ ഡെബിറ്റ് കാര്‍ഡുകളും 40 ലക്ഷം രൂപയും പിടിച്ചെടുത്തു.

യുഎസ്എയിലെ ട്രൂയിസ്റ്റ് ബാങ്കില്‍ നിന്നുള്ള ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് എടിഎമ്മുകള്‍ വഴി പതിവായി പണം പിന്‍വലിച്ചിരുന്നത്. ഇത്തരം സാമ്പത്തിക ഇടപാടുകള്‍ കൂടുതലായും നടന്നത് നക്‌സല്‍ ബാധിത മേഖലകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ്. നഗ്നമായ എഫ്‌സിആര്‍എ ലംഘനമാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നത്. വിദേശ ഫണ്ട് സംബന്ധിച്ച അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് ഇ ഡി  തീരുമാനം. പണം എവിടെ, ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിച്ചതെന്ന് അന്വേഷിച്ച് വരുന്നു. 

Share
Tweet
SendShareShare

Latest from this Category

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies