VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
27 April, 2026
in ഭാരതം
Share
Tweet
SendTelegram

നാഗ്പൂര്‍: പ്രശസ്തിയാണ് എല്ലാമെല്ലാം എന്ന കാഴ്ചപ്പാട് നല്ലതല്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിജയവും ശക്തിയും ഒരാള്‍ക്ക് പ്രശസ്തി നേടിത്തരും. എന്നാല്‍ അതോടൊപ്പം അയാളുടെ വ്യക്തിത്വം അര്‍ത്ഥപൂര്‍ണമായില്ലെങ്കില്‍ പ്രയോജനമില്ല. സാര്‍ത്ഥക ജീവിതം നയിക്കുന്നവരുടെ പ്രശസ്തി സര്‍വരുടെയും ക്ഷേമത്തിന് ഉപകരിക്കണം. നമ്മുടെ നേട്ടത്തില്‍ വിനയവും സമൂഹത്തോട് കൃതജ്ഞതാഭാവവും വേണം, അദ്ദേഹം പറഞ്ഞു. സോളാര്‍ ഇന്‍ഡസ്ട്രി ചെയര്‍മാന്‍ പദ്മശ്രീ സത്യനാരായണ നുവാളിന് നാഗഭൂഷണ്‍ പുരസ്‌കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്. അയണ്‍ മാന്‍ ഓസ്ട്രേലിയ മത്സരത്തിലെ വിജയി ദക്ഷ് ഖാനെയും പരിപാടിയില്‍ ആദരിച്ചു.

ലോകത്ത് ശക്തിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ശക്തിയില്ലാതെ ഒന്നും നേടാനാവില്ല. എന്നാല്‍, അത് ഫലപ്രദമാകണമെങ്കില്‍, ശക്തരായ ആളുകള്‍ പ്രശസ്തിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത്. പ്രശസ്തി മറ്റുള്ളവര്‍ക്ക് പ്രചോദനമാണെന്നത് ശരിയാണ്. എന്നാല്‍ വിനയമില്ലാത്ത ശക്തി ഫലം ചെയ്യില്ല. വിജയം നേടുന്നതിന് കരുത്തിനൊപ്പം വിനയവും കൃതജ്ഞതയും ആവശ്യമാണ്. കഴിഞ്ഞ 200 വര്‍ഷത്തിനിടയില്‍ നമ്മുടെ രാജ്യം കണ്ട എല്ലാ മഹാന്മാരുടെയും ജീവിതം 90 ശതമാനം കഠിനാധ്വാനവും 10 ശതമാനം പ്രചോദനവും ചേര്‍ന്നതാണ്.  ഞാനും എന്റെ കുടുംബവുമെന്നതിനപ്പുറം നമ്മുടെ ബന്ധുവലയം വികസിക്കുമ്പോഴാണ് നമുക്ക് ലഭിക്കുന്ന യശസ് കൂടുതല്‍ അര്‍ത്ഥപൂര്‍ണമാവുന്നത്, മോഹന്‍ ഭാഗവത് പറഞ്ഞു.

വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും വലിയ കാര്യങ്ങള്‍ കൈവരിക്കാനാകുമെന്ന് തെളിയിച്ചതാണ് സത്യനാരായണ നുവാളിന്റെ മഹത്വമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പ്രതിരോധ ഉപകരണ നിര്‍മ്മാണരംഗത്ത് സ്വകാര്യ മേഖല വിജയിക്കുമെന്ന് ആര്‍ക്കും ഉറപ്പില്ലാത്ത സമയത്താണ് നുവാള്‍ കടന്നുവന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷ് ഖാന്‍ നേടിയ വിജയം ഇന്നത്തെയും നാളത്തെയും തലമുറയ്ക്ക് പ്രേരണയാണെന്ന് അദ്ദേഹം പറഞ്ഞു.

ലോകസമാധാനം നിലനിര്‍ത്തുന്നതിന് ഭാരതത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കേണ്ടത് നിര്‍ണായകമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര ധനകാര്യ സഹമന്ത്രി ആശിഷ് ജയ്സ്വാള്‍, മുന്‍ എംപിയും നാഗ്ഭൂഷണ്‍ ഫൗണ്ടേഷന്‍ പ്രസിഡന്റുമായ അജയ് സഞ്ചേതി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

Share
Tweet
SendShareShare

Latest from this Category

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

എച്ച് വി ശേഷാദ്രി നിസ്വാർത്ഥ സേവകൻ : ദത്താത്രേയ ഹൊസബാളെ

വിദേശ കായികതാരങ്ങളും കളത്തില്‍ ഉപയോഗിക്കുന്നത് ഭാരതത്തില്‍ നിര്‍മ്മിച്ച വസ്തുക്കളാകണം, ഭാരതം കായിക രംഗത്ത് വന്‍ശക്തിയായി ഉയരുന്നു : നരേന്ദ്രമോദി

അരാജകത്വത്തിനെതിരെ എബിവിപിയുടെ ദേശീയ സംഗമം

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ സമാപിച്ചു; സംഘശതാബ്ദിയില്‍ പത്ത് കോടി വീടുകളില്‍ സമ്പര്‍ക്കം, ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം

അരാജകശക്തികളെ കരുതിയിരിക്കണം: സര്‍കാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

ഭാരതത്തില്‍ നടക്കുന്നത് തെറ്റായ നറേറ്റീവ് വാര്‍: ജെ.നന്ദകുമാര്‍

എച്ച് വി ശേഷാദ്രി നിസ്വാർത്ഥ സേവകൻ : ദത്താത്രേയ ഹൊസബാളെ

മഹാമാഘം: അമൃതാനന്ദമയീ ദേവി രക്ഷാധികാരിയായി 1001 അംഗ സംഘാടക സമിതി

കുണ്ടറ വിളംബരത്തിന്റെ 218-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ തുടക്കം

മോഹൻദാസ് കൈലാസിനെ എൻഐടിസി ആദരിച്ചു

പ്രഗതി ബാലഭവന്റെ 14-മത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ചലച്ചിത്രതാരം അഞ്ജലി നായർ ഉദ്ഘാടനം നിർവഹിച്ചു

ഭാസ്‌കര്‍ജി ശിശു വിദ്യാഭ്യാസത്തിന് നല്‍കിയ പ്രാധാന്യം മഹത്തരമാണെന്ന് എസ്. സേതുമാധവന്‍

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies