ജോധ്പൂര്‍: രാഷ്ട്രസേവികാ സമിതി ദ്വിതീയ വര്‍ഷ പ്രബോധ് വര്‍ഗിന് നാഗൗറിലെ ശാരദ ബാലിക നികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ജയ്പൂര്‍, ചിറ്റോര്‍, ജോധ്പൂര്‍ പ്രാന്തങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത നാല്‍പ്പത്തിയൊമ്പത് സേവികമാരാണ് 15 ദിവസത്തെ ക്ഷേത്രീയ വര്‍ഗില്‍ പങ്കെടുക്കുന്നത്. അഖിലഭാരതീയ കാര്യകാരി അംഗം പ്രമീള ശര്‍മ്മ ഉദ്ഘാടനസഭയില്‍ സംസാരിച്ചു. പ്രിയ ചൗഹാന്‍ അധ്യക്ഷത വഹിച്ചു. സരോജ് പ്രജാപത് വര്‍ഗ് അധികാരിയും ഗീതാഞ്ജലി കാര്യവാഹികയും ആണ്.
പ്രബോധ് വര്‍ഗിനൊപ്പം ജോധ്പൂര്‍ പ്രാന്തത്തിന്റെ പ്രവേശ് വര്‍ഗും നടക്കുന്നുണ്ട്. 118 സേവികമാരാണ് പ്രവേശ് വര്‍ഗില്‍ പങ്കെടുക്കുന്നത്.























Discussion about this post