ലഖ്നൗ(ഉത്തര്‍ പ്രദേശ്): രാജ്യത്തെ എല്ലാ ജില്ലകളിലും വ്യാപാരി ക്ഷേമ ബോര്‍ഡ് രൂപീകരിക്കാനുള്ള പദ്ധതിയുമായി സ്വദേശി വ്യാപാരി മഞ്ച്. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സ്വദേശി വ്യാപാരി ജൂടന്‍ എന്ന സംഘടനയാണ് ലഖ്‌നൗവില്‍ ചേര്‍ന്ന ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ സ്വദേശി വ്യാപാരി മഞ്ചെന്ന പേരില്‍ പ്രവര്‍ത്തനം വ്യാപകമാക്കാന്‍ തീരുമാനിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക സ്വാശ്രയത്വവും വ്യാപാരി സമൂഹത്തിന്റെ ഉന്നമനവും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. ദേശഹിതം, വ്യപാരഹിതം, വ്യാപാരിഹിതം എന്നീ മുദ്രാവാക്യങ്ങളിലൂന്നിയാകും സ്വദേശി വ്യാപാരി മഞ്ചിന്റെ പ്രവര്‍ത്തനം.

ആഗോള വീക്ഷണത്തോടെ ബിസിനസ് നടത്താനുള്ള പ്രേരണ എല്ലാവരും ആര്‍ജിക്കണമെന്ന് പരിപാടിയില്‍ സംസാരിച്ച സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ കാശ്മീരി ലാല്‍ പറഞ്ഞു. ഭാരതീയ വ്യാപാരികള്‍ക്ക് അന്താരാഷ്ട്ര കയറ്റുമതിക്കാരാകുന്നതിന് പ്രത്യേക പരിശീലനവും കൈത്താങ്ങും നല്‍കും. സ്വയം പര്യാപ്ത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്, സ്വദേശി സ്വാവലംബന്‍ അഭിയാനില്‍ രാജ്യത്തുടനീളമുള്ള വ്യാപാരികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സഹസംയോജകന്‍ സതീഷ് കുമാര്‍, ദേശീയ വ്യാപാരി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ സിംഘി എന്നിവരും പരിപാടിയില്‍ സംസാരിച്ചു.

















Discussion about this post