VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍; ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

VSK Desk by VSK Desk
25 May, 2026
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: മതപരിവര്‍ത്തനത്തിനെതിരെ തനിമയുടെ സംരക്ഷണം ആഹ്വാനം ചെയ്ത് ലക്ഷക്കണക്കിന് ഗോത്രവര്‍ഗജനത ചെങ്കോട്ടയില്‍ ഒത്തുചേര്‍ന്നു. ഭഗവാന്‍ ബിര്‍സാമുണ്ടയുടെ ഉല്‍ഗുലാന്‍ പ്രസ്ഥാനത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ വനവാസി മുന്നേറ്റത്തിനാണ് രാജ്യതലസ്ഥാനം വേദിയാകുന്നതെന്ന് സമ്മേളനത്തെ അഭിവാദ്യം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഗോത്രജനതയുടെ മഹാകുംഭമായി ഈ മഹാറാലി ചരിത്രത്തിലിടം പിടിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഗോത്രസംസ്‌കൃതിയുടെ നിലനില്‍പ്പിനും തനിമയുടെ സംരക്ഷണത്തിനും വേണ്ടിയുള്ള മുന്നേറ്റമാണിത്. പ്രഭു ബിര്‍സ മുണ്ടയെ ഞാന്‍ കണ്ടിട്ടില്ല, പക്ഷേ ഈ മഹാറാലിയിലെ പങ്കെടുക്കുന്ന ഓരോരുത്തരിലും അദ്ദേഹത്തിന്റെ പ്രതിച്ഛായ പ്രതിഫലിക്കുന്നു. അവരെ അഭിവാദ്യം ചെയ്യുന്നു. ജലം, വനം, ഭൂമി എന്നിവയെ സംരക്ഷിക്കാന്‍ പ്രഭു ബിര്‍സ മുണ്ട ആഹ്വാനം ചെയ്ത സമഗ്രവിപ്ലവം ഓരോ പൗരനും ഏറ്റെടുക്കണം. പ്രകൃതി ആരാധനയാണ് സനാതന സംസ്‌കാരത്തിന്റെ അടിത്തറയെന്നത് മറന്നുകൂടാ. പൊതുസിവില്‍ നിയമത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്കുന്നത് ഒരുതരത്തിലും വനവാസി സമൂഹത്തെ ബാധിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.

മതപരിവര്‍ത്തനനീക്കങ്ങള്‍ ഗോത്രസമൂഹത്തെ ബാധിച്ച മാരകമായ അര്‍ബുദമാണെന്ന് ജനജാതി സുരക്ഷാ മഞ്ച് ദേശീയ സംയോജകന്‍ ഗണേഷ് റാം ഭഗത് പറഞ്ഞു. മതപരിവര്‍ത്തനം ഒരുതരത്തിലും അംഗീകരിക്കില്ലെന്നതിന്റെ അടയാളമാണ് ഇ ജനസാഗരം. മതംമാറ്റം സംസ്‌കാരത്തെ ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഭാരതത്തിന്റെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമായി അടരാടിയ വീരചരിത്രമാണ് വനവാസി സമൂഹത്തിന്റേതെന്ന് സഹ സംയോജകന്‍ ഡോ. രാജ് കിഷോര്‍ ഹന്‍സ്ദ ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള എഴുനൂറിലേറെ വരുന്ന ഗോത്രസമൂഹങ്ങള്‍ ബ്രിട്ടീഷുകാരെ നേരിടാന്‍ ഒരുമിച്ചതാണ് ആ ചരിത്രം. ഈ ജനത സനാതനധര്‍മ്മത്തിന്റെ അടിവേരാണെന്ന് അദ്ദേഹം പറഞ്ഞു.

മിഷനറിമാരുടെ നിര്‍ദ്ദേശപ്രകാരമാണ് ബിര്‍സ മുണ്ടയെ തടവിലാക്കിയതെന്ന് ട്രൈബല്‍ കമ്മീഷന്‍ ഉപദേഷ്ടാവും മുന്‍ ജഡ്ജിയുമായ പ്രകാശ് ഉയികി പറഞ്ഞു. ജയിലിലായിരിക്കുമ്പോള്‍ പോലും ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ ഭയന്നു. മതപരിവര്‍ത്തനം തടയാന്‍ ഓരോ സമൂഹവും നടപടി എടുക്കണം. മതംമാറിയവര്‍ക്ക് സംവരണത്തിന്റെ ഇരട്ടി ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 341 പ്രകാരമുള്ള സംവരണം നിര്‍ത്തലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജനജാതി സുരക്ഷാമഞ്ച് നേതാക്കളായ ടെക്കി ഗുബിന്‍, ഹര്‍ഷ് ചൗഹാന്‍, ബുധാരി താതി, വനവാസി കല്യാണ്‍ ആശ്രമം ദേശീയ പ്രസിഡന്റ് സത്യേന്ദ്ര സിങ് എന്നിവരും സംസാരിച്ചു.

ShareTweetSendShareShare

Latest from this Category

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

ദര്‍ഗയുള്ളതുകൊണ്ടു മാത്രം ഭൂമി വഖഫ് സ്വത്താകില്ല: മദ്രാസ് ഹൈക്കോടതി

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies