VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

VSK Desk by VSK Desk
1 June, 2026
in ഭാരതം
Share
Tweet
SendTelegram

അയോദ്ധ്യ: ഭാരതീയ യുവത്വത്തിന്റെ ഉണര്‍വാണ് ലോകം അയോദ്ധ്യയില്‍ കണ്ടതെന്ന് സാധ്വി ഋതംഭര. രാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ വടക്കുപടിഞ്ഞാറായി നിര്‍മാണം പൂര്‍ത്തിയായ മാ ദുര്‍ഗാക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ത്തി സംസാരിക്കുകയായിരുന്നു സാധ്വി. ആയിരക്കണക്കിന് സ്ത്രീകളുടെ സാന്നിധ്യത്തിലായിരുന്നു ആവേശകരമായ ചടങ്ങ്.
നൂറ്റാണ്ടുകളായി അവധിന്റെ ഹൃദയത്തില്‍ തറഞ്ഞിരുന്ന കാരിരുമ്പാണി പറിച്ചെറിയാനുള്ള തലമുറകളുടെ പോരാട്ടമാണ് അയോദ്ധ്യയില്‍ വിജയം കണ്ടതെന്ന് ഋതംഭര പറഞ്ഞു. അവരത് പിഴുതെടുത്ത് സരയുവിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു. അപമാനഭാരം കൊണ്ട് തലകുനിഞ്ഞുപോയിരുന്ന സമൂഹം ആത്മാഭിമാനത്തോടെ ലോകത്തിന് മുന്നില്‍ നിവര്‍ന്നുനില്ക്കുന്നു. ഞങ്ങള്‍ കേവലം രാമ ഭക്തരല്ല, രാഘവന്റെ യോദ്ധാക്കളാണെന്ന് അവര്‍ ലോകത്തോട് പറഞ്ഞു.  

ഭഗവാന്‍ രാമന്‍ സിംഹാസനസ്ഥനായിരിക്കുന്നു. ശക്തി പുനഃസ്ഥാപിക്കപ്പെട്ടു, നമ്മുടെ പൂര്‍വ്വികര്‍ 500 വര്‍ഷം തലപ്പാവോ പാദരക്ഷയോ ധരിക്കാതെ നടത്തിയ തപസ്സുണ്ട് ഈ നേട്ടത്തിന് പിന്നിലെന്ന് സാധ്വി ചൂണ്ടിക്കാട്ടി. പോരാട്ടത്തിന്റെ ഈ നാളുകളില്‍ നമ്മുടെ അമ്മമാര്‍ ആണ്‍മക്കളെ രാമജന്മഭൂമിയിലേക്ക് സമര്‍പ്പിച്ചു. സരയു അക്കാലം അവരുടെ രക്തത്താല്‍ ചുവന്നിരുന്നു. ഇന്ന്, ആ ധീരന്മാരുടെ സമര്‍പ്പണപതാകയാണ് ദുര്‍ഗാക്ഷേത്രത്തിന്റെ ആകാശത്ത് പറക്കുന്നത്. ഓരോ അമ്മമാരും ജഗദംബയുടെ സിന്ദൂരം പ്രസാദമായി എടുക്കുക. വീട്ടിലെത്തുമ്പോള്‍, നിങ്ങളുടെ കുട്ടികള്‍ നെറ്റിയിലെ സിന്ദൂരത്തിന്റെ മൂല്യം അറിയണം., ഋതംഭര ആഹ്വാനം ചെയ്തു.

സ്വാതന്ത്ര്യം എന്നത് അരാജകത്വത്തിനുള്ള അവസരമാണെന്ന് ചിലര്‍ കരുതുന്നു. ഭരിക്കുന്നത് കൊണ്ട് അച്ചടക്കമുണ്ടാവണമെന്നില്ല. ഭാരതം ഭാരതമായി തുടരണമെങ്കില്‍ നമ്മള്‍ അതിനായി ആഗ്രഹിക്കണം. നമ്മുടെ ഇച്ഛ പ്രബലമാണെങ്കില്‍ ഹിരണ്യകശിപുവിന്റെ വീട്ടിലും പ്രഹ്ലാദന്മാര്‍ പിറക്കും. എന്നാല്‍ നമ്മുടെ വ്രതം നന്നല്ലെങ്കില്‍ മഹാമുനി വിശ്രവസ്സിന്റെ ആശ്രമത്തിലും രാവണന്മാര്‍ പിറക്കും. അതുകൊണ്ട് അമ്മമാര്‍ ശക്തി തിരിച്ചറിഞ്ഞ് നമ്മുടെ തലമുറകളോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണം. നമ്മുടെ പെണ്‍കുട്ടികള്‍ ദുര്‍ഗകളായി വളരണമെന്ന് പ്രതിജ്ഞയെടുക്കണം. അവര്‍ ലൗജിഹാദിന്റെ ഇരകളാകില്ലെന്ന് തീരുമാനിക്കണം.

ഗോമാതാക്കളുടെ രക്തം വീണ് ഭൂമീമാതാവ് വ്യാകുലയാകില്ലെന്ന് നമ്മള്‍ ഉറപ്പ് വരുത്തണം. ഒരിക്കല്‍ കൂടി നമ്മള്‍ കൗസല്യമാരും ദേവകിമാരുമാകണം. നമ്മള്‍ ജീവിച്ചാലും ഇല്ലെങ്കിലും ഭാരതം നിലനില്‍ക്കണമെന്ന് എപ്പോഴും ഓര്‍മ്മയില്‍ വയ്ക്കണം, സാധ്വി ഋതംഭര പറഞ്ഞു.

മഹിളാ സമന്വയം സംയോജക മീനാക്ഷി തായ് പേഷ്വാ, മഹാമണ്ഡലേശ്വര്‍ സാധ്വി മൈത്രി, കേന്ദ്ര പിന്നാക്ക കമ്മീഷന്‍ ദേശീയ അധ്യക്ഷ സാധ്വി നിരഞ്ജന്‍ ജ്യോതി, സാധ്വി പരിഷത്ത് ജനറല്‍ സെക്രട്ടറി സാധ്വി പ്രജ്ഞാ ഭാരതി  എന്നിവരും സംസാരിച്ചു. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ന്യാസ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് ആമുഖഭാഷണം നടത്തി.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies