VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ

VSK Desk by VSK Desk
1 July, 2026
in ഭാരതം
ShareTweetSendTelegram

സോളാപൂര്‍(മഹാരാഷ്ട്ര): രാജ്യത്തിന്റെ സാമ്പത്തിക വികസത്തിന് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. എല്ലാ വിഭാഗം ജനങ്ങളും സുസ്ഥിര വികസനത്തില്‍ പങ്കാളികളാകണം. അതിനായി കോര്‍പ്പറേഷന്‍ കേന്ദ്രങ്ങളില്‍ മാത്രമല്ല, ഗ്രാമീണ മേഖലകളിലും വരുമാനസ്രോതസുകളും സംരംഭങ്ങളും എത്തേണ്ടതുണ്ട്. വികാസം ഉറപ്പാക്കാന്‍ ഉന്നത സാങ്കേതിക വിദ്യാഭ്യാസം പോലെ, താഴെത്തട്ടില്‍ തൊഴില്‍വൈദഗ്ധ്യം സൃഷ്ടിക്കുന്ന ഐടിഐകളെ ആധുനികവത്കരിക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. കര്‍മ്മലയില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ഐടിഐക്ക് ആര്‍എസ്എസ് മുന്‍ സഹസര്‍കാര്യവാഹ് സ്വര്‍ഗീയ മദന്‍ദേവിയുടെ പേര് നല്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുനില്‍ ആംബേക്കര്‍.

മൂന്നരപ്പതിറ്റാണ്ടുമുമ്പ് നാഗ്പൂരില്‍ യുവാക്കള്‍ക്കായി ചരിത്രപ്രസിദ്ധമായ ദേശീയ ഐടിഐ സമ്മേളനം സംഘടിപ്പിക്കുക വഴി മുന്നേറ്റത്തിന്റെ സ്വദേശി പാത തെളിച്ച കര്‍മ്മയോഗിയാണ് മദന്‍ദാസ് ദേവി. കര്‍മ്മല ഐടിഐയുടെ പേരുമാറ്റം ആ ദൃഢനിശ്ചയത്തിന്റെ സഫലമായ പരിസമാപ്തിയാണ്. യുവശക്തിയെ ശരിയായ രീതിയില്‍ നയിക്കണമെന്ന ഉറച്ച വിശ്വാസത്തോടെ, രാജ്യത്തുടനീളം ബൃഹത്തായ വിദ്യാര്‍ത്ഥി പ്രസ്ഥാനം അദ്ദേഹം സൃഷ്ടിച്ചു. ആഗോള വിപണിയില്‍ മുന്നേറുന്നതിനൊപ്പം നമ്മുടെ ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്വദേശി മന്ത്രത്തെ മുറുകെപ്പിടിക്കണമെന്ന ബോധ്യം മദന്‍ദാസ്ജി യുവാക്കളില്‍ വളര്‍ത്തിയെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു.

മഹാനഗരങ്ങള്‍ തിളങ്ങിയതുകൊണ്ടുമാത്രം രാഷ്ട്രം മുന്നേറിയെന്ന് പറയാനാവില്ല. സാമ്പത്തിക പുരോഗതിയുടെ പാതകള്‍ ഗ്രാമങ്ങളിലേക്ക് എത്തിക്കുകയും അവിടെ ശക്തമായ വ്യവസായ ശൃംഖല സ്ഥാപിക്കുകയും വേണം. ഇന്ന്, പല വികസിത രാജ്യങ്ങളിലും ഭൗതികവും സാമ്പത്തികവുമായ അഭിവൃദ്ധിയുണ്ട്, എന്നാല്‍ മനുഷ്യന്റെ സന്തോഷവും സമാധാനവും കുടുംബജീവിതവും തകര്‍ന്നിരിക്കുന്നു. ഭാരതത്തിന്റേത് ആ വഴിയല്ല. സാങ്കേതിക വികസനത്തോടൊപ്പം, ‘മനുഷ്യനും സ്വഭാവ രൂപീകരണവും’ എന്ന ശാശ്വത ദൗത്യത്തിന് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മദന്‍ദാസ്ജി ദേശീയ ഐക്യത്തിന്റെ ആത്മാവിനെ ഉണര്‍ത്തിയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഓണ്‍ലൈന്‍ സന്ദേശത്തിലൂടെ പറഞ്ഞു.  വടക്കുകിഴക്കന്‍ മേഖലയിലെ വിദ്യാര്‍ത്ഥികളെ ദേശീയ മുഖ്യധാരയിലേക്ക് സംയോജിപ്പിക്കാന്‍ അദ്ദേഹം ആജീവനാന്ത പരിശ്രമം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര നൈപുണ്യ വികസന മന്ത്രി മംഗള്‍പ്രഭാത് ലോധ പരിപാടിയില്‍ മുഖ്യാതിഥിയായി. 

ShareTweetSendShareShare

Latest from this Category

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ലോകത്തിന് പൂർണ്ണത നൽകുകയാണ് നമ്മുടെ ദൗത്യം : ഡോ. മോഹൻ ഭാഗവത്

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം : എന്‍ടിയു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

ലോകത്തിന് പൂർണ്ണത നൽകുകയാണ് നമ്മുടെ ദൗത്യം : ഡോ. മോഹൻ ഭാഗവത്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies