VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

എല്ലാ സംസ്ഥാനങ്ങളിലും ഒരേ ശമ്പളഘടനയും വിരമിക്കൽ പ്രായവും വേണം: ബി.എം.എസ്

VSK Desk by VSK Desk
19 July, 2026
in ഭാരതം
Share
Tweet
SendTelegram

പശ്ചിമ ബംഗാൾ (കല്യാണി ) : രാജ്യത്തു എല്ലാ സംസ്ഥാനങ്ങളിലും സർക്കാർ ജീവനക്കാർക്ക് കേന്ദ്രത്തിന് തുല്ലമായ ആനുകൂല്ല്യങ്ങൾ നൽകുവാൻ സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ബി.എം.എസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷനും സർക്കാർ ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനയായ രാഷ്ട്രീയ രാജ്യകർമ്മചാരി മഹാസംഘ് പ്രഭാരിയും ആയ ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

രാഷ്ട്രീയ രാജ്യകർമ്മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമ ബംഗാളിലെ കല്യാണി വിധാൻ ചന്ദ്ര കാർഷിക സർവ്വകലാശാലയിൽ നടന്ന ആർ ആർ കെ എം എസ് അഖിലേന്ത്യ പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡന്റ് ഗൗരവ് സോണി അദ്ധ്യക്ഷത വഹിച്ചു. പല സംസ്ഥാനങ്ങളിലും ശമ്പള കമ്മീഷൻ നടപ്പിലാക്കേണ്ട കാലഘട്ടം കഴിഞ്ഞുവെങ്കിലും കമ്മീഷൻ അംഗങ്ങളെ പോലും നിശ്ചയിച്ചിട്ടില്ല.

പല സംസ്ഥാനങ്ങളിലും വിരമിക്കൽ പ്രായം വ്യത്യസ്ഥമാണ്. ആയതിനാൽ വിരമിക്കൽ പ്രായം 62 വയസ്സായി എല്ലാ സംസ്ഥാനങ്ങളും ഏകീകരിക്കണം. പെൻഷൻ ആനുകൂല്യങ്ങൾ മെഡിക്കൽ ആനുകൂല്യങ്ങൾ എന്നിവ ഗുരുതരമായ പ്രതിസന്ധിയിലാണ്, കരാർ നിയമനം വ്യാപകമാകുന്നു ഈ സാഹചര്യങ്ങൾക്ക് അറുതിവരുത്തണം ഇതിനായി നിയമനിർമാണം കേന്ദ്രസർക്കാർ നടപ്പിലാക്കണം. എട്ടാം ശമ്പളപരിഷ്കരണം എല്ലാ സംസ്ഥാനങ്ങളും അംഗീകരിക്കത്തക്ക തരത്തിലുള്ള നിയമങ്ങൾ കേന്ദ്രസർക്കാർ നിയമ നിർമ്മാണത്തിലൂടെ നടപ്പിലാക്കാൻ തയ്യാറാകണമെന്നും ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.

സർക്കാർ ജീവനക്കാരെ പൊതുസമൂഹത്തിൽ അധിക്ഷേപിക്കുന്ന തരത്തിലാണ് പല സർക്കാരുകളിൽ നിന്നുള്ള പ്രവണത. സർക്കാരിൻ്റെ ബാധ്യതയായി ജീവനക്കാരെ ഉയർത്തിക്കാട്ടുന്നത് ഇന്ന് വ്യാപകമാകുന്നു ഇത് ജീവനക്കാർക്ക് ആശങ്ക ഉളവാക്കുന്നതാണ്.

സർക്കാരുകൾ ഉണ്ടാക്കിയിരിക്കുന്ന സാമ്പത്തിക ബാധ്യത ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് കൊണ്ടല്ല എന്ന യാഥാർത്ഥ്യം പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മാറിമാറി വരുന്ന സർക്കാരുകളുടെ കെടുകാര്യസ്ഥതയും പദ്ധതി നിർവ്വഹണത്തിലെ അപാകതകളുമാണ് സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജീവനക്കാർ ജോലിക്കൊപ്പം കടമയും നിർവഹിക്കണംമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നും പ്രതിനിധികളായി ഫെറ്റോ ജന: സെക്രട്ടറി ജെ മഹാദേവൻ, എൻ. ജി. ഒ സംഘ് ട്രഷറർ സജീവൻ ചാത്തോത്ത് എന്നിവർ പങ്കെടുത്തു.

ബിഎംഎസ് അഖിലേന്ത്യാ സംഘടന സെക്രട്ടറി ഗണേശ് മിശ്ര, കേന്ദ്ര ഗവൺമെൻറ് സെക്ടർ പ്രഭാരി എം പി സിംഗ്, രാഷ്ട്രീയ രാജ്യ കർമ്മചാരി മഹാസംഘ് ജനറൽ സെക്രട്ടറി രാജേന്ദ്രകുമാർ ശ്രീവാസ്തവ, എം എൽ എ മാരായ അസീം സർക്കാർ, ബംങ്കിംഗ് ചന്ദ്രഘോഷ്, ബി എം എസ് പശ്ചിമ ബംഗാൾ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ദേവാഷി ഭട്ടാചാര്യ, രാഷ്ട്രീയ രാജ്യ കർമ്മ ചാരി ബംഗാൾ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ആശിഷ് ചന്ദ്രോപാദ്ധ്യായ, പ്രസിഡൻറ് അനുപം സർക്കാർ എന്നിവർ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies