VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

VSK Desk by VSK Desk
31 July, 2026
in ഭാരതം
Share
Tweet
SendTelegram

നാഗ്പൂർ: ഡോ. ഹെഡ്ഗേവാറും സംഘവും പരസ്പരം വേർതിരിക്കാനാവാത്തവിധം ഒന്നാണെന്ന് ആർഎസ്‌എസ്‌ സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവുമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ആർഎസ്‌എസ്‌ സ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ ചരിത്രപ്രസിദ്ധമായ വസതി, നാഗ്പൂരിലെ ഡോ. ഹെഡ്ഗേവാർ നിവാസിൻ്റെ ചിത്രം ആലേഖനം ചെയ്ത പ്രത്യേക തപാൽ കവറും ബ്രോഷറും തപാൽ മുദ്രയും പ്രകാശനം ചെയ്ത് തപാൽ വകുപ്പ് സംഘടിപ്പിച്ച സംസാരിക്കുകയായിരുന്നു സർസംഘചാലക്.

ചരിത്രപ്രസിദ്ധമായ ഈ വീടിന്റെ മുകളിലത്തെ മുറിയിലാണ് വിജയദശമി നാളിൽ രാഷ്ട്രീയ സ്വയംസേവക സംഘം രൂപീകൃതമായത്. അന്ന് സംഘം ചെറുതായിരുന്നു. ഇന്ന് അതിൻ്റെ പ്രവർത്തനം രാജ്യമെമ്പാടും വ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. രാജ്യത്തിനകത്തും പുറത്തും സംഘത്തെ ക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. കേവലം ജിജ്ഞാസയല്ല, മറിച്ച് വ്യക്തിനിർമ്മാണത്തിലേക്ക് നയിക്കുന്ന സംഘത്തിന്റെ പ്രവർത്തനരീതി ഇന്ന് വികസനപാതയിലുള്ള പല രാജ്യങ്ങളുടെയും ആവശ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് സംഘത്തിന് അഭിമാനത്തേക്കാൾ കൂടുതൽ ഉത്തരവാദിത്ത ബോധമാണ് നല്കുന്നത്. സംഘ പ്രവർത്തനം രാഷ്ട്ര സേവനമാണ്. സംഘം ഒരിക്കലും പ്രചാരമോ പ്രശസ്തിയോ ആഗ്രഹിച്ചിട്ടില്ല. എന്നാൽ ഇന്ന് സമൂഹവും ലോകവും ഈ പ്രവർത്തനത്തിൻ്റെ ഫലങ്ങൾ നേരിട്ട് അനുഭവിക്കുന്ന പശ്ചാത്തലത്തിൽ നേരിട്ടുള്ള നിരവധി സജ്ജനങ്ങൾ ഒപ്പം ചേരാൻ മുന്നോട്ടുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വ്യക്തിനിർമ്മാണത്തിനായുള്ള ഈ പ്രവർത്തനത്തോടുള്ള തങ്ങളുടെ അനുകൂല മനോഭാവമാണ് തപാൽ വകുപ്പും പ്രകടിപ്പിച്ചത് എന്ന് പറഞ്ഞ അദ്ദേഹം ഭാരതീയ തപാൽ വകുപ്പിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇത് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും സമൂഹത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രത്തിന്റെ പ്രതീക്ഷകൾക്കനുസൃതമായി സ്വഭാവശുദ്ധിയുള്ളവരും കഴിവുള്ളവരും സേവനസന്നദ്ധരുമായ പൗരന്മാരെ വാർത്തെടുക്കുന്ന പ്രക്രിയയ്ക്ക് കൂടുതൽ വേഗത കൈവരിക്കുമെന്നും ഈ ദൗത്യത്തിൽ സമൂഹത്തിന്റെ സഹകരണം നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ചടങ്ങിൽ വിദർഭ പ്രാന്ത സഹ സംഘചാലക് ശ്രീധർ ഗാഡ്ഗെ, നാഗ്പൂർ മഹാനഗർ സംഘചാലക് രാജേഷ് ലോയ, നാഗ്പൂർ മേഖല പോസ്റ്റൽ സർവീസസ് ഡയറക്ടർ ഡോ. സുധീർ ജാഖരെ, മഹാരാഷ്ട്ര-ഗോവ സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ രാംചന്ദ്ര ജയ്ഭായെ, നാഗ്പൂർ തപാൽ വകുപ്പിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ, ഡോ. ഹെഡ്ഗേവാർ സ്മാരക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies