വിശാഖ പട്ടണം: യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മയക്കുമരുന്ന് ലഭിക്കുന്ന സാഹചര്യം വര്‍ധിക്കുന്നതില്‍ ഗുഡിലോവയില്‍ സമാപിച്ച ആര്‍എസ്എസ് സമന്വയ ബൈഠക്ക് ആശങ്ക പ്രകടിപ്പിച്ചു. ഈ വിഷയം പരിഹരിക്കുന്നതില്‍ സര്‍ക്കാരും പോലീസും മാത്രമല്ല മുഴുവന്‍ സമൂഹവും ഇടപെടേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, രക്ഷിതാക്കള്‍, സാമൂഹിക സംഘടനകള്‍, ഭരണകൂടം, പോലീസ്, തുടങ്ങിയവരെ ഉള്‍പ്പെടുത്തി മയക്കുമരുന്ന് രഹിത സമൂഹത്തിനായുള്ള ഏകോപിത ശ്രമങ്ങളുണ്ടാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രകൃതി ദുരന്തങ്ങളിലെ സേവന, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഗുഡിലോവയില്‍ സമാപിച്ച സമന്വയ ബൈഠക്കില്‍ അവലോകനം ചെയ്തതായി അദ്ദേഹം പറഞ്ഞു. സന്ത് രവിദാസിന്റെ 650-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തുടനീളം സംഘടിപ്പിച്ച പരിപാടികളും തുടര്‍പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു.
സംഘ ശതാബ്ദിയില്‍ മുന്നോട്ടുവച്ച പഞ്ചപരിവര്‍ത്തനത്തിന്റെ വിവിധ മാനങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഭാരതീയ കുടുംബവ്യവസ്ഥ, മൂല്യങ്ങള്‍, സാംസ്കാരിക പാരമ്പര്യങ്ങള്‍ എന്നിവ തലമുറകളിലൂടെ ശക്തിപ്പെടേണ്ടതുണ്ട്. ഓരോ വ്യക്തിയുടെയും ദൈനംദിന ജീവിതത്തില്‍ മാറ്റം വരുത്തുന്നതിനാണ് പരിസ്ഥിതി സംരക്ഷണത്തിലൂടെ ഊന്നല്‍ നല്‍കിയത്. കേവലം പ്രമേയങ്ങള്‍ പാസാക്കുന്നതിനുപകരം. ജലത്തിന്റെ വിവേകപൂര്‍ണമായ ഉപയോഗം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കല്‍, പച്ചപ്പ് വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവ പരുമാറ്റത്തിന്റെ ഭാഗമാകണം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനലും സമന്വയ ബൈഠക്കില്‍ ചര്‍ച്ചയായെന്ന് സഹസര്‍കാര്യവാഹ് സി. ആര്. മുകുന്ദ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമൂഹത്തിന്റെ പ്രയോജനത്തിനായി സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാം, പ്രതികൂല ഫലങ്ങളെക്കുറിച്ച് സമൂഹത്തെ എങ്ങനെ ബോധവാന്മാരാക്കാം എന്നതിനെക്കുറിച്ച് തുടര്‍ന്നും ചര്‍ച്ചകള്‍ നടത്തും.
സര്‍സംഘചാലകന്റെ വിദേശ സന്ദര്‍ശനം സംഘശതാബ്ദിയുമായി ബന്ധപ്പെട്ട ആഗോള സമ്പര്‍ക്കത്തിന്
വിശാഖ പട്ടണം: സംഘശതാബ്ദിയില്‍ നിശ്ചയിച്ച ആഗോള സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അമേരിക്ക, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന് സഹസര്‍കാര്യവാഹ് സി.ആര് മുകുന്ദ വാര്‍ത്താസമ്മേളനത്തിലെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. മൂന്ന് പ്രാഥമിക ലക്ഷ്യങ്ങളാണ് ഈ യാത്രയ്ക്കുള്ളത്. ഭാരതം, ഹിന്ദു സമാജം, സംഘം എന്നിവയെക്കുറിച്ച് വ്യാപകമായുള്ള തെറ്റിദ്ധാരണകള്‍ നീക്കി വസ്തുതാപരമായ വീക്ഷണം അവതരിപ്പിക്കുക എന്നതാണ് ഒരു ലക്ഷ്യം.
ഭാരതീയ ആചാര്യന്മാര് മുന്നോട്ടുവച്ച ‘വസുധൈവ കുടുംബകം’ എന്ന സന്ദേശവും ആഗോള ഐക്യവും ലോകമെമ്പാടുമുള്ള വിവിധ സമൂഹങ്ങളിലേക്ക് പ്രചരിപ്പിക്കുക, ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന ഭാരതീയ വംശജരുടെ താല്‍പ്പര്യങ്ങളും അവകാശങ്ങളും സംബന്ധിച്ച് അതാതിടങ്ങളിലെ മുഖ്യധാരാ സമൂഹവുമായി സംഭാഷണത്തിന് അവസരമുണ്ടാവുക എന്നിവയാണ് മറ്റ് ലക്ഷ്യങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂയോര്‍ക്കിലെ യൂണിവേഴ്സല്‍ വണ്‍നെസ് പ്രോഗ്രാമിലും ടൊറന്റോയിലും ലണ്ടനിലും കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് പരിപാടികളിലും സര്‍സംഘചാലക് പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.












