ന്യൂദല്‍ഹി: കശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച പീഡനങ്ങള്‍ സിനിമയില്‍ വിവരിക്കാനാകാത്തതെന്ന് മുന്‍ ഐഫിഎസ് ഓഫീസര്‍ ഡോ.എന്‍.സി. അസ്താന. 1990 കളുടെ തുടക്കത്തില്‍ കശ്മീര്‍ താഴ്‌വരയില്‍ ജോലി ചെയ്തതിന്റ അനുഭവത്തിലാണ് താനിത് പറയുന്നതെന്ന് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. കശ്മീര്‍ ഫയല്‍സ് കാണാനും കാണാതിരിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ സിനിമയില്‍ കാണിക്കുന്നതിനേക്കാള്‍ ഭയാനകമാണ് സത്യമെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചുപോയ കുറച്ചുപേരൊഴികെ, ആ കാലഘട്ടത്തിലെ എന്റെ സഹപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഔദ്യോഗിക രഹസ്യനിയമത്തിന് കീഴിലുള്ളതായതുകൊണ്ട് എല്ലാ കാര്യങ്ങളും തുറന്നു പറയാനാകില്ല.
1990 ന് ശേഷം കശ്മീരി ഹിന്ദുക്കളുടെ വംശഹത്യ അവസാനിച്ചു എന്നത് ശരിയല്ല. കൂട്ടക്കൊല തുടരുകയായിരുന്നു. 1990-ല്‍ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയ്ക്ക് ശേഷം താഴ്വരയില്‍ തുടര്‍ന്നുനടന്ന വലിയ കൂട്ടക്കൊലകളുടെ പട്ടികയും അസ്താന ഫേയ്‌സ്ബുക്കില്‍ രേഖപ്പെടുത്തി..
”അവര്‍ സുരക്ഷാസേനയ്‌ക്കെതിരെ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടു. ബന്ദുകളുടെയും പണിമുടക്കുകളുടെയും മറവില്‍ കലാപങ്ങള്‍ സംഘടിപ്പിച്ചു. ഇതര മതസ്ഥരെ കടന്നാക്രമിച്ചു. ഒരു ഫാര്‍മസിസ്റ്റിനും രണ്ട് അദ്ധ്യാപകര്‍ക്കും നേരെ അടുത്തകാലത്ത് നടന്ന ആക്രമണങ്ങള്‍ക്ക് സമാനമായവ ആ കാലത്ത് വ്യാപകമായിരുന്നു. 1998 ജനുവരിയിലെ വന്ധമ കൂട്ടക്കൊല, 2000 മാര്‍ച്ച് 20ലെ ഛത്തിസിംഗ്‌പോര കൂട്ടക്കൊല, 2000 ആഗസ്ത് 1 ല്‍ അമര്‍നാഥ് തീര്‍ത്ഥാടകരുടെ കൂട്ടക്കൊല, 2002 മാര്‍ച്ച് 30ന് ജമ്മുവിലെ രഘുനാഥ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണം, 2002 ജൂലൈ 13ന് ഖാസിംനഗറില്‍ നടന്ന കൂട്ടക്കൊല, 2003 മാര്‍ച്ച് 23ന്റെ നന്ദിഗ്രാം കൂട്ടക്കൊല, 2006 ഏപ്രില്‍ 30ന്റെ ദോഡ കൂട്ടക്കൊല തുടങ്ങിയവയെല്ലാം വംശഹത്യകളുടെ തുടര്‍ച്ചയാണെന്ന് ഡോ അസ്താന പറഞ്ഞു.
പ്രശസ്ത ചരിത്രകാരന്‍ ഡോ. ആര്‍. സി. മജുംദാറിനെ ഉദ്ധരിച്ച് ഡോ. അസ്താന പറഞ്ഞു, ”സത്യത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്… ഒരു പ്രശ്‌നം പരിഹരിക്കാനുള്ള യഥാര്‍ത്ഥ മാര്‍ഗം അത് സൃഷ്ടിച്ച വസ്തുതകള്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്, അല്ലാതെ ഒട്ടകപ്പക്ഷിയെപ്പോലെ തല കെട്ടുകഥകളുടെ മണ്ണില്‍ പൂഴ്ത്തി അവയെ അവഗണിക്കരുത്
Discussion about this post