ഗുവാഹത്തി: കഴിഞ്ഞ ജൂണില്‍ രണ്ട് വനവാസി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ക്ക് വധശിക്ഷ. കൊക്രജാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഏപ്രില്‍ 6നാണ് മൂന്ന് പ്രതികളായ മുസമ്മില്‍ ഷെയ്ഖ്, നാസിബുള്‍ ഷെയ്ഖ്, ഫാറൂഖ് റഹ്മാന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
പതിന്നാലും പതിനാറും വയസ്സുള്ള രാഭ സമുദായത്തിലെ രണ്ട് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. സംഭവം ആത്മഹത്യയാണെന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇരയുടെ ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെടുകയായിരുന്നത്.
കൊക്രജാര്‍ അതിവേഗ കോടതിയിലെ പ്രത്യേക ജഡ്ജി സി. ചതുര്‍വേദിയാണ് വധശിക്ഷ വിധിച്ചത്. പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി 72 മണിക്കൂറിന് ശേഷം കഴിഞ്ഞ വര്‍ഷം ജൂണ്‍ 14 നാണ് പ്രതികളെ പിടികൂടിയത്. കോതി വിധിയെ ആസാം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മ സ്വാഗതം ചെയ്തു.
Discussion about this post