ന്യൂദല്‍ഹി: ബഗ്ഗ കേസില്‍ കേന്ദ്രസര്‍ക്കാരിനെ കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ രണ്ട് അപേക്ഷകള്‍ സമര്‍പ്പിച്ചു.
വെള്ളിയാഴ്ച അര്‍ധരാത്രി ദല്‍ഹി പോലീസ് ബഗ്ഗയെ ഡ്യൂട്ടി മജിസ്ട്രേറ്റ് സ്വയംസിദ്ധ ത്രിപാഠിയുടെ വസതിയില്‍ ഹാജരാക്കിയിരുന്നു. ദ്വാരക മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് നിതിക കപൂര്‍ പുറപ്പെടുവിച്ച സെര്‍ച്ച് വാറണ്ടിന് മറുപടിയായാണ് ഇദ്ദേഹത്തെ ഡ്യൂട്ടി മജിസ്ട്രേറ്റ് ത്രിപാഠി മുമ്പാകെ ഹാജരാക്കിയത്.
അതേസമയം ഭീകരരെ അറസ്റ്റ് ചെയ്യുന്നതിന് സമാനമായ രീതിയിലാണ് പഞ്ചാബ് പോലീസ് തന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറിയതെന്ന് ബഗ്ഗ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. പത്ത് വാഹനങ്ങളിലാണ് അവരെത്തിയത്. അരവിന്ദ് കേജ്‌രിവാളിനെതിരെ ശബ്ദിച്ചാല്‍ ഇതായിരിക്കും ഫലമെന്ന മുന്നറിയിപ്പ് കൂടിയാണ് പോലീസിന്‍റെ നടപടിയെന്ന് ബഗ്ഗ പറഞ്ഞു.
Discussion about this post