ചണ്ഡീഗഡ്(പഞ്ചാബ്): പഞ്ചാബി ഗായകന്‍ സിദ്ദു മൂസ്‌വാലയുടെ കൊലപാതകം സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. സംഭവത്തില്‍ സിബിഐയുടെ എന്‍ഐഎയുടെയും അന്വേഷണം ആവശ്യപ്പെട്ട് മൂസ് വാലയുടെ അച്ഛന്‍ ബല്‍ക്കൗര്‍ സിങ് കത്ത് അയച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
അതേസമയം മൂസെവാലയുടെ കൊലപാതകത്തില്‍ ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിന് പങ്കുണ്ടെന്ന് പഞ്ചാബ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് വി.കെ. ബാവ്‌റ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിഷ്‌ണോയ് ഗ്യാങ്ങില്‍പെട്ട ലക്കി കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായും അദ്ദേഹം പറഞ്ഞു. കാനഡയില്‍ നിന്നാണ് ഇയാളുടെ പ്രഖ്യാപനം. കൂടുതല്‍ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചിട്ടുണ്ട്.
മൂസെവാലയുടെ സുരക്ഷയ്ക്കായി സ്വകാര്യ ബുള്ളറ്റ് പ്രൂഫ് കാറും രണ്ട് പോലീസ് കമാന്‍ഡോകളും ഉണ്ടെന്നും അത് പിന്‍വലിച്ചിരുന്നില്ലെന്നും ബാവ്‌റ അറിയിച്ചു. നേരത്തെ പഞ്ചാബ് പോലീസില്‍നിന്ന് നാല് കമാന്‍ഡോകളെയാണ് അദ്ദേഹത്തിനൊപ്പം നിയോഗിച്ചിരുന്നത്. രണ്ടുപേരെ പിന്‍വലിച്ചു. മറ്റ് രണ്ട് പേര്‍ കൊലപാതകം നടന്ന ദിവസം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നില്ല. സ്വന്തമായി ഉണ്ടായിരുന്ന ബുള്ളറ്റ് പ്രൂഫ് കാറും മൂസെവാല അന്ന് ഉപയോഗിച്ചിരുന്നില്ലെന്ന് ഡിജിപി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ ജനറല്‍ തലത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും. ക്രമസമാധാനപാലനത്തിന് മാന്‍സ എസ്എസ്പി ഗൗരവ്തൂരയുടെ നേതൃത്വത്തില്‍ അധിക സേനയെ വിന്യസിച്ചു, ബാവ്‌റ പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് നേതാവിന് നേരെ അജ്ഞാതരുടെ വെടിയേറ്റത്. മൂസെവാലയടക്കം 424 പേരുടെ സുരക്ഷ പഞ്ചാബ് പോലീസ് പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. കഴിഞ്ഞ ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സിദ്ദു മൂസെവാല കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.
Discussion about this post