കൊച്ചി: സേവാ ഭാരതിയെ റിലീഫിങ് ഏജൻസിയാക്കിയ ഉത്തരവ് പിൻവലിച്ച കണ്ണൂർ ജില്ലാ കളക്ടറുടെ
നടപടി തെറ്റെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്.
കളക്ടറുടെ നടപടി റദ്ദാക്കിയ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവെച്ചു ആരോപണങ്ങളിന്മേൽ അന്വേഷണം നടത്താതെ സേവാ ഭാരതിയ്ക്കെതിരെ നടപടി എടുത്തു, കളക്ടറുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമെന്നും കോടതി. സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളി
കൊറോണ കാലത്ത് സേവാ ഭാരതിയെ റിലീഫിങ് ഏജൻസിയാക്കി ഉത്തരവിട്ട കളക്ടർ പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു
Discussion about this post