തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പിഎസ്‌സിയ്‌ക്ക് വിട്ടുകൊണ്ടുള്ള ബില്ല് നിയമസഭ റദ്ദാക്കി. പ്രതിപക്ഷ പിന്തുണയോടെ ഏക കണ്ഠമായാണ് ബില്ല് പാസ്സാക്കിയത്. ഈ തീരുമാനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്തു.
വഖഫ് ബോർഡ് നിയമനം പിഎസ് സിയ്‌ക്ക് വിട്ടുകൊണ്ടുള്ള തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ വ്യാഴാഴ്ച ചേർന്ന നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിച്ചിരുന്നു. ഇതാണ് ഐക്യകണ്‌ഠേന പാസ്സാക്കിയത്. ബില്ല് റദ്ദാക്കിയതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രതിപക്ഷം സഭയിൽ വ്യക്തമാക്കി.
വഖഫ് ബോർഡ് നിയമനം പിഎസ് സി യ്‌ക്ക് വിടാനുള്ള തീരുമാനം റദ്ദാക്കണമെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ഇപ്പോൾ ബില്ല് റദ്ദാക്കിയതിൽ സന്തോഷം. സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും പ്രതിപക്ഷം സഭയിൽ പറഞ്ഞു. ബില്ല് റദ്ദാക്കിയ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും, ഇത് സർക്കാർ കുറച്ചിലായി കാണേണ്ടെന്ന് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നിലപാട് സ്വാഗതം ചെയ്യുന്നതായി സർക്കാരിന് വേണ്ടി വി. അബ്ദുറഹ്മാൻ വ്യക്തമാക്കി.
Discussion about this post