തൃശൂര്‍: ജിഎസ് ടി ഒരു പ്രേതമാണെന്നും ആധാര്‍ വഴിയാധാരമാക്കിയെന്നും ഉള്ള ജയരാജ് വാര്യരുടെ വിമര്‍ശനച്ചോദ്യത്തിന് ചുട്ടമറുപടി നല്‍കിയത് തൃശൂരിലെ പ്രമുഖ ബിസിനസുകാരായ ജോയ് ആലൂക്കയും പോള്‍ തോമസും കല്ല്യാണ്‍ സ്വാമിയും.
ഒരു മാസം മുന്‍പ് മലയാള മനോരമ സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിലെ ജിഎസ് ടി സംബന്ധിച്ച ജയരാജ് വാര്യര്‍ എന്ന കലാകാരന്‍റെ ഇടത് ചായ് വുള്ള വിമര്‍ശനങ്ങള്‍ തരിപ്പണമാക്കിയത് തൃശൂരിലെ ജോയ് ആലുക്കാസ് ജ്വല്ലറി ഉടമ ജോയ് ആലൂക്ക.
ബിസിനസ് കോണ്‍ക്ലേവില്‍ ജോയ് ആലൂക്ക, കല്ല്യാണ്‍ ടെക്സ്റ്റൈല്‍സ് ഉടമ പട്ടാഭിരാമന്‍, ഇസാഫ് ബാങ്കിന്‍റെ എംഡി പോള്‍ തോമസ് എന്നിവര്‍ പങ്കെടുത്ത സംവാദത്തിലെ അവതാരകനായിരുന്നു ജയരാജ് വാര്യര്‍. അദ്ദേഹം ജിഎസ്ടിയെക്കുറിച്ച് ചോദിച്ച ദുഷ്ടലാക്കോടുകൂടിയുള്ള ചോദ്യത്തിന് ജോയ് ആലൂക്ക ശക്തമായ മറുപടി കൊടുത്തതോടെ ജയരാജ് വാര്യര്‍ നിശ്ശബ്ദനായി.
ജിഎസ്ടി ഒരു പ്രേതം ആണെന്നും ഇവിടെ മൊട്ടുസൂചി വാങ്ങിച്ചാലും ജിഎസ്ടിയാണെന്നും ആധാര്‍ എന്ന ജീവിതത്തെ വഴിയാധാരമാക്കിയ ചില കാര്‍ഡുകള്‍… പൊതുജനപക്ഷത്ത് നിന്ന് എങ്ങിനെയാണ് ഇതിനെ നോക്കിക്കാണുന്നത്. ഇതിന് സൗമ്യമായ ഭാഷയില്‍ ചങ്കില്‍കൊള്ളുന്ന മറുപടിയാണ് ജോയ് ആലൂക്ക കൊടുത്തത്. അതോടെ ജയരാജ് വാര്യര്‍ അടങ്ങി.
ബിസിനസ് ആവശ്യവുമായി ലോകം ചുറ്റുന്ന ജോയ് ആലൂക്ക പറയുന്നത് കേള്‍ക്കുക:” ജിഎസ് ടി ഇന്ത്യയില്‍ വളരെ കാലം കഴിഞ്ഞാണ് വന്നത്. ലോകം മുഴുവന്‍ ജിഎസ് ടിയുണ്ട്. എനിക്കുള്ള സ്ഥാപനങ്ങളുള്ള എല്ലാ രാജ്യങ്ങളിലും ജിഎസ് ടിയുണ്ട്. ജിഎസ് ടിയെക്കുറിച്ച് പറഞ്ഞാല്‍ ഇന്ത്യയിലാണ് ഏറ്റവും കുറവ് ജിഎസ് ടിയുള്ളത്. ഗോള്‍ഡിന്‍റെ കാര്യമെടുത്താല്‍ ഇന്ത്യയിലാണ് ഏറ്റവും കുറവ് ജിഎസ് ടിയുള്ളത്. ആഭരണവ്യവസായമെടുത്താല്‍ ലണ്ടനില്‍ 20 ശതമാനം ജിഎസ് ടിയുണ്ട്. സിംഗപ്പൂരില്‍ എട്ട് ശതമാനമുണ്ട്. അമേരിക്കയില്‍ ഒമ്പത് ശതമാനം ജി എസ് ടിയുണ്ട്. സൗദി അറേബ്യയില്‍ 15 ശതമാനം ജിഎസ് ടിയുണ്ട്. യുഎഇയില്‍ അഞ്ച് ശതമാനമുണ്ട്. ഇന്ത്യയില്‍ ജുവല്‍റിക്ക് ജിഎസ് ടി മൂന്ന് ശതമാനമേ ഉള്ളൂ. “
ഇനി പട്ടാഭിരാമന്‍ പറയുന്നത് കേള്‍ക്കുക:” ജിഎസ് ടി മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ ഇന്ത്യയില്‍ വളരെ കുറവാണ്. ജിഎസ് ടി വന്നതോടു കൂടി വളരെ ബിസിനസില്‍ സൗകര്യാവാ ചെയ്തത്. നേരത്തെയൊക്കെ നികുതി കൊടുക്കുന്ന സത്യസന്ധമായ ബിസിനസുകാരനും നികുതി വെട്ടിക്കുന്ന ബിസിനസുകാരനും തമ്മില്‍ മത്സരിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ആ ബുദ്ധിമുട്ട് ജിഎസ് ടി വന്നതോടെ കുറഞ്ഞു. ജിഎസ് ടി വന്നതോടെ ബ്ലാക് മണിയും നമ്പര്‍ 2 ബിസിനസും കുറഞ്ഞു. അതുപോലെ ഉപഭോക്താക്കള്‍ പണത്തിന് പകരം കാര്‍ഡ് ഉപയോഗിച്ച് തുടങ്ങി. പണ്ടൊക്കെ ഞങ്ങളുടെ കടയില്‍ പത്ത് ശതമാനമേ കാര്‍ഡ് ഉപയോഗിച്ചിരുന്നുള്ളൂ. ഇപ്പോള്‍ 70 ശതമാനം പേരും കാര്‍ഡ് ഉപയോഗിച്ച് തുടങ്ങി. ഇപ്പോ എല്ലാവരും ഒരേ ബിസിനസ് ചാനലിലായി. സര്‍ക്കാരിനാകട്ടെ സ്വാഭാവികമായും വരുമാനവും കിട്ടുന്നുണ്ട്. സര്‍ക്കാരിന് വരുമാനമില്ലാതായാല്‍ ശ്രീലങ്കേടെ മാതിരിയാവും നമ്മള്‍. തൃശൂരിലെ ഒട്ടേറെ പരമ്പരാഗത ബിസിനസ് കുടുംബങ്ങളെ ഇന്ന് കാണാനില്ല. അവര്‍ സിനിമ പിടിച്ചിട്ടോ തെറ്റായ മാര്‍ഗ്ഗത്തിലൂടെ പോയിട്ടോ നശിച്ചതല്ല. അവര്‍ നിയമവിരുദ്ധമായി, നികുതികൊടുക്കാതെ ബിസിനസ് ചെയ്യുന്നവരുമായി ഏറ്റുമുട്ടിയിട്ട് തോറ്റുപോയതാണ്. “
പിന്നാലെ പോള്‍ തോമസും ജിഎസ് ടിക്ക് ഫുള്‍ സപ്പോര്‍ട്ടായി എത്തി: “ജിഎസ് ടി തീര്‍ച്ചയായും രാജ്യത്ത് ആവശ്യമാണ്. അത് വളരെ നല്ല കാര്യമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. ഒരു ബാങ്കിന്‍റെ വീക്ഷണത്തില്‍ നോക്കിയാല്‍, പണ്ടൊക്കെ ഒരു കച്ചവടക്കാരന് വായ്പ കൊടുക്കാന്‍ വേണ്ടി നോക്കുമ്പോള്‍ അവരുടെ വിറ്റുവരവ് എത്രയെന്ന് അറിയാനൊക്കെ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ജിഎസ് ടി വെബ് സൈറ്റില്‍ പോയാല്‍ ഒരു ബിസിനസുകാരനെ വിലയിരുത്താന്‍ എളുപ്പമാണ്. ഇപ്പോള്‍ ആധാര്‍ വന്നതോടെ ഒരു ഉപഭോക്താവിന്‍റെ മുഴുവന്‍ കാര്യങ്ങളും അപ്പോള്‍ തന്നെ അറിഞ്ഞ് അന്ന് തന്നെ വായ്പ നല്‍കാന്‍ കഴിയും. അത് ആധാറിന്‍റെ നേട്ടമാണ്. ആധാര്‍ കണക്കിലെടുത്തുള്ള പേമെന്‍റാണ് ഇപ്പോള്‍ നടക്കുന്നത്. ഈയൊരു സംവിധാനം രാജ്യത്തിന് വളരെ നല്ലതാണ്.”
ജയരാജ് വാര്യരുടെ വായടപ്പിക്കുന്ന വീഡിയോ കാണാം:https://www.facebook.com/empueditz/videos/1022570921755299/
Discussion about this post