കായംകുളം : കഴിഞ്ഞ ആഗസ്റ്റ് മധ്യം മുതൽ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കെതിെരയുള്ള സമരം ഇനിയും അവസാനിച്ചിട്ടില്ല. ഇത് സംബന്ധിച്ച് സർക്കാരും, തുറമുഖ അധികൃതരും ലത്തീൻ സഭാ നേതൃത്വവും പലവട്ടം ചർച്ചകൾ
നടത്തി. സമരസമിതിയുെട ആവശ്യങ്ങളിൽ മിക്കതും അംഗീകരിക്കാൻ അധികൃതർ തയ്യാറായിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. എന്നാൽ പദ്ധതി നിർത്തി വച്ച് പുതുതായി തീരശോഷണ പഠനവും മറ്റും നടത്തണെമന്ന പിടിവാശിയിലാണ്ലത്തീൻ
സഭാ നേതൃത്വം. ഇത്സംബന്ധിച്ച് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി നിയമ സഭയിൽ നൽകിയ വിശദീകരണം സാമാന്യ ജനങ്ങൾക്ക് ബോധ്യപ്പെട്ടുന്നതായിരുന്നു.
2015-ൽ തുടക്കമിട്ട ഈ പബ്ലിക്- പ്രൈവറ്റ്- പാർട്ടണർഷിപ്പ് പദ്ധതിയുടെ പൂർത്തീകരണം 2019,20 കാലത്തായി നടക്കേണ്ടതായിരുന്നു.ഓഖി, കോവിഡ്, തുടങ്ങിയ അസാധാരണ സാഹചര്യങ്ങളാൽ നിർമ്മാണ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ചതിലധികം വൈകി. എന്നാൽ സമീപകാലത്ത് തുറമുഖത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ശീഘ്ര ഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു.
2023 ഒക്ടോബറിൽ ഒന്നാം ഘട്ടവും, 2024-ൽ രണ്ടാം ഘട്ടവും പൂർത്തിയാക്കി രാജ്യത്തിന് അഭിമാനിക്കാവുന്ന ആഴക്കടൽ രാജ്യന്തര
തുറമുഖമായിമാറുെമന്ന പ്രതീക്ഷയാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.
തലസ്ഥാനനഗരിക്കും സംസ്ഥാനത്തിനും,രാജ്യത്തിന്മൊത്തത്തിലും വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതും, പ്രത്യക്ഷവും പരോക്ഷവുമായി അനേകർക്ക് തൊഴിൽ അവസരം സൃഷ്ടിക്കുന്നതുമായ ഒരു വികസന പദ്ധതിെയ സങ്കുചിത താല്പര്യത്തിന്‍റെ പേരിൽ തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. പദ്ധതി പ്രേദശത്തെ മത്സ്യ തൊഴിലാളി സമൂഹത്തിനോ ഇതര ജന വിഭാഗങ്ങൾക്കോ ഈ പദ്ധതി മൂലം കഷ്ട നഷ്ടങ്ങൾ ഉണ്ടാവുന്നത് ആരും അനുകൂലിക്കില്ല. ലത്തീൻ
സഭാ നേതൃത്വം മുന്നോട്ടു വച്ച ന്യായമായ ആവശ്യങ്ങൾ പലതും സർക്കാരും, ബന്ധപ്പെട്ട മറ്റ് അധികൃതരും അനുഭാവ പൂർവ്വം അംഗീകരിക്കാൻ തയ്യാറായിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. തുറമുഖത്തിന്‍റെ നിർമ്മാണ പ്രവർത്തനം അവസാനഘട്ടത്തിേലക്ക് അടുത്തുകൊണ്ടിരിക്കുന്ന വേളയിൽ പുതുതായി പരിസ്ഥിതി പഠനം ആവശ്യെപട്ട്കൊണ്ട് പദ്ധതി നിർത്തി വയ്ക്കണെമന്ന
പിടിവാശിയിലാണ്സഭാ േനതൃത്വം. ഈപദ്ധതിക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗികാരം നൽകിയത് മതിയായ പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്തിയതിന് ശേഷമാണ്. മാത്രമല്ല സുപ്രീം കോടതിയുടെ അംഗീകാരത്തോടെ നാഷണൽ ഗ്രീൻ
ട്രിബ്യൂണലിന്‍റെ നിർദ്ദേശമനുസരിച്ച് വിദഗ്ധർ ആറ് മാസത്തിലൊരിക്കൽ വിഴിഞ്ഞം പദ്ധതി പ്രദേശത്ത് പാരിസ്ഥിതിക വ്യതിയാനങ്ങെള കുറിച്ച്പഠനം നടത്തി തുടർ നടപടികൾ സ്വീകരിച്ച് പോരുന്നുമുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തിക മുന്നേറ്റത്തിൽ ഒരു നാഴിക കല്ലായി മാറാവുന്ന വിഴിഞ്ഞം പദ്ധതിയെ ജനങ്ങൾക്കിടയിൽ ആശയകുഴപ്പം സൃഷ്ടിച്ച് തടസ്സപ്പെടുത്താനുള്ള ശ്രമത്തെ നിസാരമായി കാണാൻ സാധിക്കില്ല. തുടക്കത്തിൽ തന്നെ സമരത്തിൽ പ്രേദശ വാസികളല്ലാത്തവരുെട പങ്കാളിത്തം പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് കപ്പൽ ചരക്ക് വാണിജ്യ രംഗത്തെ ചില അന്തർദേശീയ താല്പര്യക്കാരുടെ പിന്തുണയും ലഭിക്കുന്നുണ്ടെന്ന ആരോപണവും നിലവിലുണ്ട്.
പ്രദേശവാസികളുെട സാമ്പത്തിക സാമൂഹിക നിലവാരം ഉയരാൻ ഈ പദ്ധതി വലിയ അവസരമാണ് സൃഷ്ടിക്കാൻ പോകുന്നത് സാഹചര്യം ഇതായിരിക്കെ സഭാനതൃത്വം പിന്തുടരുന്ന നിേഷധാത്മക നിലപാട് സംശയാസ്പദമാണ്.
ദേശസുരക്ഷയുെട പശ്ചാത്തലത്തിലും ഈ തുറമുഖത്തിന്പ്രത്യേക പ്രാധാന്യം
ഉണ്ടെന്ന്ഓർക്കണം.
രാജ്യ താല്പര്യവും, ജനതാല്പര്യവും മുൻനിർത്തി സഭാ നേതൃത്വം യാഥാത്ഥ്യബോധത്തോടയുള്ള നിലപാട്ഇക്കാര്യത്തിൽ സ്വീകരിക്കണെമന്ന് വിചാരകേന്ദ്രം അഭ്യർത്ഥിച്ചു. പി.ബാലഗോപാലൻ അവതരിപ്പിച്ച പ്രമേയത്തെ ഡോ. സി. എം.ജോയ് പിൻതുണച്ചു സംസാരിച്ചു. സംസ്ഥാന അധ്യക്ഷൻ ഡോ.എം. മോഹൻദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ആർ.സഞ്ജയൻ ഉദ്ഘാടനം ചെയ്തു.ഡോ:സി.ഐ.ഐസക്ക്, കെ.സി.സുധീർബാബു, ഡോ:ആർ.രാജലക്ഷ്മി,വി.വിശ്വനാഥൻ, വി.മേഹഷ്, ജെ. മഹാദേവൻ തുടങ്ങിയവർ സംസാരിച്ചു.
Discussion about this post