തിരുവനന്തപുരം: മേപ്പടിയാന് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു പിന്നാലെ ഉണ്ണി മുകുന്ദന് നായകനാകുന്ന പുതിയ ചിത്രം ‘ മാളികപ്പുറ’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഉണ്ണി മുകുന്ദന് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചിത്രീകരണത്തിന് മുന്നോടിയായി നടത്തിയ പൂജയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലായിരുന്നു ചിത്രത്തിന്റെ പൂജ. ഇതിന് ശേഷം ഗണപതി ഭഗവാന് തേങ്ങയുടച്ച് അണിയറ പ്രവര്‍ത്തകര്‍ക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു. ഉണ്ണി മുകുന്ദന് പുറമേ നടന് രമേഷ് പിഷാരടി, ബിജെപി വക്താവ് സന്ദീപ് വാര്യര്‍ എന്നിവര്‍ പൂജയില്‍ പങ്കെടുത്തിരുന്നു. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. പ്രിയ വേണു, നീറ്റ പിന്റൊ എന്നിവരാണ് നിര്‍മാണം. വിഷ്ണു നമ്പൂതിരിയാണ് ഛായാഗ്രഹണം.സംഗീതം രഞ്ജിന് രാജ്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന് തുടങ്ങി വന്‍ താരനിര തന്നെ സിനിമയില്‍ അണി നിരക്കുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം-
എന്റെ പുതിയ സിനിമ ഇന്ന് തുടങ്ങി.
“മാളികപ്പുറം“ എന്നാണ് പേര്. #Malikappuram
എന്റെ മല്ലുസിംഗിന്റെ പ്രൊഡ്യൂസറും ജേഷ്ഠ സഹോദരനുമായ ആന്റോ ചേട്ടന്റെ ഒരു വലിയ സ്വപ്നമാണ് ഈ സിനിമ, മാമാങ്കം സിനിമ പ്രൊഡ്യൂസ് ചെയ്ത വേണു ചേട്ടനും ഇതിന്റെ നിർമാണ പങ്കാളി ആണ്. എനിക്ക് ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണ്.
വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം എഴുതിയിരിക്കുന്നത് അഭിലാഷ് പിള്ള ആണ്. ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിൻ രാജ്.
എരുമേലി ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വച്ചായിരുന്നു പൂജ. പൂജക്ക് ശേഷം ഗണപതിഭഗവാന് തേങ്ങയുടച്ച് മധുരം വിതരണം ചെയ്തു ചിത്രീകരണം ആരംഭിച്ചു.
സ്വാമി ശരണം!
https://www.facebook.com/IamUnniMukundan/posts/pfbid02HRKoCHbM9M6u3MU9vUQrmkxzM46jF3bDhrzfXCub6ac7NhYbf4TB6MdF96oNnQ96l
Discussion about this post