കോഴിക്കോട്: രാജ്യത്തിന്‍റെ അഭിമാനസ്തംഭമായ കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ഉയര്‍ത്താന്‍ ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ ആദരം. ഇതുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം സ്മാരകം കെട്ടിപ്പടുക്കാന്‍ ധീരമായ മുന്നേറ്റത്തിന് നേതൃത്വമേകിയവരില്‍ ഒരാളായ ലക്ഷ്മണേട്ടനെ ആദരിച്ചു. വിവേകാനന്ദ കേന്ദ്രം അധ്യക്ഷന്‍ എ. ബാലകൃഷ്ണനും മറ്റ് സാരഥികളും ലക്ഷ്മണേട്ടന്‍റെ മകനും ഒപ്പമുണ്ടായിരുന്നു.
1960 കളില്‍ കോഴിക്കോട്, വെള്ളയില്‍ കടപ്പുറത്ത് നിന്ന് കന്യാകുമാരിയിലേക്ക് സ്മാരക ശിലാസംരക്ഷണ ദൗത്യവുമായി പോയ ആദ്യ സംഘത്തെ നയിച്ച ധീരപോരാളിയാണ് ലക്ഷ്മണന്‍. വെള്ളയില്‍ കടപ്പുറം, കൊയിലാണ്ടി കടപ്പുറം, പയ്യോളി കടപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള ത്യാഗോജ്വല വ്യക്തികളുടെ ജീവന്മരണ പോരാട്ടങ്ങളിലൂടെയായിരുന്നു വിവേകാനന്ദപ്പാറ വീണ്ടെടുത്തതും ഇന്ന് കാണുന്ന അത്യുജ്വല സ്മാരകം പണിതതും.
1962 ലാണ് , വിവേകാനന്ദ സ്വാമിയുടെ 100 – മത് ജന്മ വര്‍ഷത്തില്‍ സ്മാരകം പണിയാനുള്ള ചിന്ത രൂപപ്പെട്ടത്. തുടര്‍ന്ന് ഒമ്പത് വര്‍ഷത്തോളം നീണ്ട ശാരീരികവും നിയമപരവുമായ പോരാട്ടത്തിന്നൊടുവിലാണ് 1970 ല്‍ വിവേകാനന്ദ സ്മാരകമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്.
ലക്ഷ്മണേട്ടനെപ്പോലുളളവര്‍ ജീവന്‍ പണയം വെച്ച് പോരാടിയില്ലായിരുന്നെങ്കില്‍ വിവേകാനന്ദപ്പാറയും അനുബന്ധ പ്രദേശങ്ങളും മറ്റെന്തൊക്കെയോ ആകുമായിരുന്നുവെന്ന് ശ്രീധരണന്‍ പിള്ള ചൂണ്ടിക്കാട്ടി. അന്നത്തെ പോരാളികളില്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. മണ്‍മറഞ്ഞ ആ പോരാളികള്‍ക്കും അദേ്ുഹം ആദരമര്‍പ്പിച്ചു.
Discussion about this post