കൊച്ചി: ഭാരതീയ തീര സംരക്ഷണസേനയും പര്യാവരൺഗതി വിധിയും ചേർന്ന് നടത്തിയ അന്താരാഷ്‌ട സമുദ്രതീര ശുചീകരണ യജ്ഞം അഖില ഭാരതീയ സീമാ ജാഗരൺ മഞ്ച് ഓർഗനൈസിങ്ങ് സെക്രട്ടറി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ തീരസംരക്ഷണസേന അസിസ്റ്റൻ്റ് കമാൻഡർ പങ്കജ് മിശ്ര നേതൃത്വം നൽകിയ ശുചീകരണ യജ്ഞത്തിൽ, പര്യാവരൺ സംസ്ഥാന സഹ:സംയോജക് രാജേഷ് ചന്ദ്രൻ, ജില്ലാ സംയോജക് എസ് സുരേഷ്, സേവാഭാരതി ജില്ലാ സെക്രട്ടറി എ.എൻ ബിജു, എളമക്കര സരസ്വതി വിദ്യാനികേതനിലെ ഉഷ ടീച്ചർ,എറണാകുളം സേവാഭാരതി പ്രവർത്തകർ, സരസ്വതി വിദ്യാനികേതൻ എളമക്കര വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
Discussion about this post