കൊച്ചി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ കോണ്‍ഗ്രസിന് ആദ്യ പ്രഹരം. പാര്‍ട്ടിയുടെ എറണാകുളം സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന്‍ പാറപ്പുറം ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വ്യാപാരി സംഘടനയുടെ ജില്ലാ പ്രസിഡന്റ്, ഒബിസി കോണ്‍ഗ്രസിൻ്റെ എറണാകുളം ജില്ല ജന.സെക്രട്ടറി, ആര്‍ ശങ്കര്‍ ഫൗണ്ടേഷന്റെ എറണാകുളം ജില്ല സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിരുന്ന നേതാവാണ് രാധാകൃഷ്ണന്‍ പാറപ്പുറം.
മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലുള്ള വിശ്വാസമാണ് ബിജെപിയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുലിൻ്റെ ഭാരത് ജോഡോ യാത്ര കേന്ദ്ര സര്‍ക്കാരിനെ ബാധിക്കില്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ നേതൃപാടവവും അഴിമതിയില്ലായ്മയും ബിജെപിക്ക് അഭിമാനകരമാണെന്നും മോദി സര്‍ക്കാരിൻ്റെ അഴിമതിമുക്ത പ്രതിച്ഛായ തന്നെ ആകര്‍ഷിച്ചതായും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ നിരവധി പ്രശ്നങ്ങളുള്ളതു കൊണ്ടാണ് അവര്‍ യാത്ര നടത്തുന്നത്. രാജ്യത്തിൻ്റെ മുന്നോട്ടുളള യാത്രയില്‍ ബിജെപിക്കാണ് പ്രസക്തി. മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയടക്കം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്തു കൊണ്ടാണെന്ന് കോണ്‍ഗ്രസ് പരിശോധിക്കണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്ര കൊച്ചിയില്‍ എത്തിച്ചേരുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ബിജെപി നല്‍കുന്ന പാരിതോഷികമാണ് രാധാകൃഷ്ണന്‍ പാറപ്പുറത്തിൻ്റെ പാര്‍ട്ടി മാറ്റമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍ രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)





Discussion about this post